സിഡ്‌നി നിവാസിയാണോ? എങ്കില്‍ വീക്കെന്‍ഡ് ആഘോഷമാക്കാന്‍ ബീച്ചുകളിലേക്ക് യാത്രയാകേണ്ട; യൂസി കൊടുങ്കാറ്റ് ശക്തി പ്രാപിച്ച സാഹചര്യത്തില്‍ സിഡ്‌നിയിലെ ബീച്ചുകളെല്ലാം ഇന്ന് അടച്ചു; തീരത്തേക്കടിച്ചുകൊണ്ടിരിക്കുന്നത് അതിശക്തമായ തിരമാലകള്‍

സിഡ്‌നി നിവാസിയാണോ? എങ്കില്‍ വീക്കെന്‍ഡ് ആഘോഷമാക്കാന്‍ ബീച്ചുകളിലേക്ക് യാത്രയാകേണ്ട; യൂസി കൊടുങ്കാറ്റ് ശക്തി പ്രാപിച്ച സാഹചര്യത്തില്‍ സിഡ്‌നിയിലെ ബീച്ചുകളെല്ലാം ഇന്ന് അടച്ചു; തീരത്തേക്കടിച്ചുകൊണ്ടിരിക്കുന്നത് അതിശക്തമായ തിരമാലകള്‍

യൂസി കൊടുങ്കാറ്റ് ശക്തി പ്രാപിച്ച സാഹചര്യത്തില്‍ സിഡ്‌നിയിലെ ബീച്ചുകളെല്ലാം ഇന്ന് അടിച്ചു. കൊടുങ്കാറ്റിന്റെ ഭാഗമായി ശക്തമായ തിരമാലകളാണ് തീരത്തേക്ക് അടിച്ചു കൊണ്ടിരിക്കുന്നത്. പലയിടങ്ങളിലും ഇതുകാരണം ജലനിരപ്പ് ഉയരാന്‍ കാരണമായിട്ടുണ്ട്. കനത്ത മഴയേയും കാറ്റിനെയും തുടര്‍ന്ന് തടസപ്പെട്ട വൈദ്യുതി സിഡ്‌നിയിലെ 8000ത്തോളം പേരിലേക്ക് ഇനിയും തിരിച്ചെത്തിയിട്ടില്ല. പ്രദേശത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമല്ലാത്ത വിധത്തിലാണ് തുടരുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.


ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്നിയിലെ ജനജീവിതം കനത്ത മഴയില്‍ താളംതെറ്റിയിരുന്നു. ആയിരക്കണക്കിന് വീടുകളിലാണ് വെള്ളം കയറിയത്. വെള്ളക്കെട്ടില്‍ വീണും വാഹനാപകടത്തിലും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിഡ്നിയില്‍ തിങ്കളാഴ്ച റെയില്‍, ഫെറി സര്‍വീസുകള്‍ തടസ്സപ്പെട്ടു. റെയില്‍വേ സ്റ്റേഷനുകളിലും ട്രാക്കിലും വെള്ളം കയറി. സ്‌കൂളുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.

അടുത്ത ഏതാനും ദിവസങ്ങളില്‍ കൂടി മഴ തുടരുമെന്നാണ് ബ്യൂറോ ഓഫ് മെറ്റീറോളജി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സിഡ്നിയിലും ന്യൂ സൗത്ത് വെയില്‍സിലും ഉള്‍പ്പെടെ ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. ചിലയിടങ്ങളില്‍ മിന്നല്‍ പ്രളയമുണ്ടാകുമെന്നും മുന്നറിയപ്പുണ്ട്. കടലില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തിരമാലകള്‍ ഉയരുന്നത് തീരപ്രദേശങ്ങളില്‍ പ്രളയമുണ്ടാക്കും.

Other News in this category



4malayalees Recommends