'ഞാന്‍ ഒരു നടിയാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു'; വെളിപ്പെടുത്തി ശ്രിയ

'ഞാന്‍ ഒരു നടിയാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു'; വെളിപ്പെടുത്തി ശ്രിയ
ആന്‍ഡ്രേയെ പരിചയപ്പെട്ടതിനെ കുറിച്ചും പ്രണയത്തിലായതിനെ കുറിച്ചും വെളിപ്പെടുത്തി നടി ശ്രിയ ശരണ്‍. മാലിദ്വീപില്‍ വച്ചാണ് ആന്‍ഡ്രേയെ ആദ്യം കാണുന്നതെന്നും എന്നാല്‍ അപ്പോള്‍ താനൊരു നടിയാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു എന്നാണ് ശ്രിയ ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.

പിന്നീട് എന്റെ സിനിമകള്‍ ഓണ്‍ലൈനിലുണ്ടോയെന്നു ചോദിക്കുകയും അദ്ദേഹം കാണുകയും ചെയ്തതായി ശ്രിയ പറഞ്ഞു. വിവാഹ ദിനത്തിലെ ചിത്രം പങ്കുവച്ചാണ് ആന്‍ഡ്രേയോടുള്ള സ്‌നേഹം വാലന്റൈന്‍സ് ദിനത്തില്‍ ശ്രിയ പങ്കുവച്ചത്.

സിനിമാരംഗത്തു നിന്നും മാറി നിന്ന ശ്രിയ 'സണ്ടക്കാരി' എന്ന തമിഴ് ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്. എസ്.എസ് രാജമൗലി ഒരുക്കുന്ന 'ആര്‍ആര്‍ആര്‍' ചിത്രത്തിലും ശ്രിയ എത്തുന്നുണ്ട്.Other News in this category4malayalees Recommends