പത്താം ക്ലാസ് കഴിഞ്ഞയുടന്‍ വിവാഹം കഴിഞ്ഞത് നന്നായി ; ആരോഗ്യമുള്ള ആമ്മൂമ്മയാകാന്‍ പറ്റിയല്ലോ

പത്താം ക്ലാസ് കഴിഞ്ഞയുടന്‍ വിവാഹം കഴിഞ്ഞത് നന്നായി ; ആരോഗ്യമുള്ള ആമ്മൂമ്മയാകാന്‍ പറ്റിയല്ലോ
'ഉപ്പും മുളകും' എന്ന മിനിസ്‌ക്രീന്‍ പരമ്പരയിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് നിഷ സാരംഗ്. തന്റെ കൊച്ചു മകനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. കൊച്ചുമകന്‍ റയാന്‍ വികൃതിയാണെന്ന് നിഷ പറയുന്നു.

'റയാന്‍ ഭയങ്കര വികൃതിയാണ്, ഒരു രക്ഷയുമില്ല. അവനെപ്പോഴും ബിസിയാണ്. ജോലി കഴിഞ്ഞ് പോയാലും തനിക്ക് പെട്ടെന്ന് കിടക്കാനൊക്കില്ല. അവന്‍ കിടക്കുമ്പോള്‍ ഒു നേരമാവും. സെറ്റില്‍ 6 പേരെ നയിക്കണം. വീട്ടിലെത്തിയാല്‍ റയാന് പുറകെ നടക്കണം' എന്ന് നിഷ പറഞ്ഞു.

'8ാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ വിവാഹാലോചനകള്‍ വന്നിരുന്നു. 10ാം ക്ലാസ് കഴിഞ്ഞ ഉടനെയായിരുന്നു വിവാഹം. അത് നന്നായി, അതുകൊണ്ട് ഈ പ്രായത്തില്‍ അമ്മൂമ്മയായി, ആരോഗ്യമുള്ള അമ്മൂമ്മയായി നടക്കാന്‍ പറ്റുന്നുണ്ട്. വയസ്സായ സമയത്തായിരുന്നുവെങ്കില്‍ കൊച്ചുമക്കളെ എടുക്കാന്‍ പോലും പറ്റില്ലല്ലോ' എന്നും നിഷ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

Other News in this category4malayalees Recommends