സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂ ; പ്രണയത്തിലായത് ഗോസിപ്പ് ഉയര്‍ന്ന ശേഷം ; നടി ജൂഹി

സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂ ; പ്രണയത്തിലായത് ഗോസിപ്പ് ഉയര്‍ന്ന ശേഷം ; നടി ജൂഹി
ഉപ്പും മുളകിലൂടെ ലച്ചു എന്ന കഥാപാത്രമായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് ജൂഹി രുസ്തഗി. ഇപ്പോല്‍ പഠനത്തിരക്കിലും വിവാഹ സ്വപ്നങ്ങളിലുമാണ് ജൂഹി. രോവിന്‍ ജോര്‍ജാണ് ജൂഹിയുടെ ഭാവിവരന്‍. ജൂഹിയും രോവിനുമൊത്തുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹത്തെ കുറിച്ച് ഇപ്പോള്‍ മനസു തുറന്നിരിക്കുകയാണ് ജൂഹി.

'വിവാഹതീയതി വരെ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. മറ്റൊരാളുടെ ജീവിതം വച്ച് അവരുടെ പ്രശസ്തിക്കു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. സത്യം പറഞ്ഞാല്‍ ഒരുമിച്ചുള്ള ആദ്യ ചിത്രങ്ങളൊക്കെ പുറത്തുവരുമ്പോള്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമായിരുന്നു. സമൂഹമാധ്യമങ്ങള്‍ ഞങ്ങളെ കല്യാണം കഴിപ്പിച്ചു. എന്നാല്‍ പിന്നെ അങ്ങനെയാകട്ടെ എന്ന് ഞങ്ങളും തീരുമാനിച്ചു. ഒരുതരത്തില്‍ ഈ തീരുമാനത്തിന് പിന്നില്‍ ഇത്തരം വ്യാജവാര്‍ത്തകളാണെന്നും പറയാം.' ജൂഹിയും രോവിനും മഴവില്‍ മനോരമ 'ഒന്നും ഒന്നും മൂന്നില്‍' എന്ന പരിപാടിയില്‍ പറയുന്നു.

ഞങ്ങള്‍ സുഹൃത്തുക്കളായിരിക്കുമ്പോള്‍ തന്നെ പ്രണയത്തിലാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. പ്രണയം ആരംഭിക്കാന്‍ ഇതും ഒരു കാരണമായി. ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ പരസ്പരം അയച്ചുകൊടുക്കുകയും ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്യുമായിരുന്നുവെന്നും ജൂഹി പറഞ്ഞു.വിവാഹത്തിന് ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നും പഠനം ഉള്‍പ്പടെ പല കാര്യങ്ങളും പൂര്‍ത്തിയാക്കാനുണ്ടെന്നും ഷോയിലൂടെ ജൂഹി വ്യക്തമാക്കി.

Other News in this category4malayalees Recommends