രജിത്ത് വിഷയം ; ബിഗ് ബോസ് ഷോയില്‍ പൊട്ടിക്കരഞ്ഞ് ആര്യ

രജിത്ത് വിഷയം ; ബിഗ് ബോസ് ഷോയില്‍ പൊട്ടിക്കരഞ്ഞ് ആര്യ
ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പൊട്ടിക്കരഞ്ഞ് ആര്യ. എലിമിനേഷന്‍ എപ്പിസോഡിലേക്ക് കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് ആര്യ എത്തിയത്. ആര്യക്ക് എന്തുപറ്റിയെന്ന ആശങ്കയിലായിരുന്നു കൂടെയുള്ളവര്‍. അതിനിടയിലാണ് മോഹന്‍ലാല്‍ തന്നെ അതേക്കുറിച്ച് ചോദിച്ചത്. കരച്ചില്‍ കാരണം വാക്കുകള്‍ പോലും കിട്ടാത്ത അവസ്ഥയിലായിരുന്നു താരം.

രണ്ട് കാര്യങ്ങളാണ് തന്നെ സങ്കടപ്പെടുത്തിയതെന്ന് താരം പറഞ്ഞിരുന്നു. സ്വിച്ച് ഉപയോഗിച്ച് രജിത്തിനെ രക്ഷിക്കാന്‍ ശ്രമിച്ചതും അതില്‍ അദ്ദേഹത്തിന്‍രെ പ്രതികരണവുമായിരുന്നു ആദ്യത്തെ കാരണം. ടെലി ബ്രാന്‍ഡിംഗ് മോണിങ് ടാസ്‌ക്കിലെ സംസാരത്തിന് ലഭിച്ച വിമര്‍ശനങ്ങളെക്കുറിച്ച് അറിഞ്ഞതും വല്ലാതെ വേദന തോന്നിയ കാര്യമാണെന്നും താരം മോഹന്‍ലാലിനോട് പറഞ്ഞു.

മോണിംഗ് ടാസ്‌ക്കിനിടയില്‍ രജിത്തിനെ പത്ത് പൈസ വിലയുള്ളതായാണ് ആര്യ ചിത്രീകരിച്ചത്. ടെലി ബ്രാന്‍ഡിംഗില്‍ മത്സരാര്‍ത്ഥികള്‍ എല്ലാവരേയും കുറിച്ച് താരം സംസാരിച്ചിരുന്നു. രജിത്തിനേയും പവനേയും അടച്ചാക്ഷേപിക്കുന്ന തരത്തിലായിരുന്നു ആര്യ സംസാരിച്ചത്. ഈ സംഭവത്തില്‍ രൂക്ഷവിമര്‍ശനമായിരുന്നു ആര്യയ്‌ക്കെതിരെ ഉയര്‍ന്നത്.

Other News in this category4malayalees Recommends