'രജിത് ചേട്ടന്‍ ജയിക്കണം എന്ന് തന്നെയാണ് ആഗ്രഹം ; നല്‍കിയ പിന്തുണയ്ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോയെന്നാണ് വിഷമമെന്ന് പവന്‍ ജിനോ തോമസ്

'രജിത് ചേട്ടന്‍ ജയിക്കണം എന്ന് തന്നെയാണ് ആഗ്രഹം ; നല്‍കിയ പിന്തുണയ്ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോയെന്നാണ് വിഷമമെന്ന് പവന്‍ ജിനോ തോമസ്
ബിഗ് ബോസ് മലയാളം സീസണ്‍ പുരോഗമിക്കുമ്പോള്‍ മത്സരാര്‍ഥികളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കണ്ണിന് അസുഖം മാറി കഴിഞ്ഞ ദിവസം ഹൗസിലേക്ക് തിരിച്ചെത്തിയ പവന്‍ ജിനോ തോമസ് കടുത്ത നടുവേദനയെത്തുടര്‍ന്ന് ചികിത്സകള്‍ക്കായി ബിഗ് ബോസ് വിട്ടിരുന്നു. ചുരുങ്ങിയ ദിവസം കൊണ്ട് പവന്‍ വലിയ ആരാധക പിന്തുണയാണ് പവന്‍ നേടിയെടുത്തത്. ഇപ്പോള്‍, ഷോയില്‍ നിന്നു പിന്‍മാറിയ ശേഷം പവന്‍ ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

'രജിത് ചേട്ടന്‍ വിന്‍ ചെയ്യണം എന്ന് തന്നെയാണ് ആഗ്രഹം. ശാരീരിതമായി താന്‍ ഒരുപാട് തളര്‍ന്നതു കൊണ്ടാണ് അദ്ദേഹത്തെ ഒറ്റയ്ക്കാക്കി ഇറങ്ങിയത്. പുറത്തിറങ്ങി, നിങ്ങള്‍ തന്ന പിന്തുണ കണ്ട് ഒരുപാട് സങ്കടമായി. എന്നെ പോലൊരു മനുഷ്യന് വേണ്ടി ഇത്രയും കഷ്ടപ്പെട്ടത് ഓര്‍ക്കുമ്പോള്‍ ആണ് സങ്കടം. എനിക്ക് ആ പിന്തുണയ്ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ വിഷമം കൂടുന്നു.' പവന്‍ വീഡിയോയില്‍ പറയുന്നു.

ചെന്നൈ മലയാളിയായ പവന്‍ ജിനോ തോമസ് മോഡലാണ്. 2019 ലെ മിസ്റ്റര്‍ കേരളയില്‍ ഫസ്റ്റ് റണ്ണര്‍ അപ്പ് ആയിരുന്നു.

Other News in this category4malayalees Recommends