ഡയമണ്ട് പ്രിന്‍സസ് കപ്പലില്‍ നിന്ന് ഓസ്‌ട്രേലിയന്‍ പൗരന്മാരെ തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍; ഓസ്‌ട്രേലിയക്കാരെയും വഹിച്ചുകൊണ്ടുള്ള ക്വാന്റാസ് വിമാനം ബുധനാഴ്ച ജപ്പാനില്‍ നിന്ന് പറന്നുയരും; കപ്പലിലുള്ള 24 ഓസ്‌ട്രേലിയക്കാര്‍ക്ക് രോഗബാധ

ഡയമണ്ട് പ്രിന്‍സസ് കപ്പലില്‍ നിന്ന് ഓസ്‌ട്രേലിയന്‍ പൗരന്മാരെ തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍; ഓസ്‌ട്രേലിയക്കാരെയും വഹിച്ചുകൊണ്ടുള്ള ക്വാന്റാസ് വിമാനം ബുധനാഴ്ച ജപ്പാനില്‍ നിന്ന് പറന്നുയരും;  കപ്പലിലുള്ള 24 ഓസ്‌ട്രേലിയക്കാര്‍ക്ക് രോഗബാധ

കൊറോണ വൈറസ് ബാധിച്ച യാത്രക്കാരുമായി ജപ്പാനിലെ യോകോഹാമയില്‍ നങ്കൂരമിട്ടിരിക്കുന്ന ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് ലൈനര്‍ കപ്പലില്‍ നിന്ന് ഓസ്‌ട്രേലിയന്‍ പൗരന്മാരെ തിരിച്ചുകൊണ്ടുവരാന്‍ നടപടികളുമായി സര്‍ക്കാര്‍. കപ്പലില്‍ 200ല്‍ അധികം ഓസ്‌ട്രേലിയക്കാരാണ് ഉള്ളത്. ഇതില്‍ 20ല്‍ അധികം പേര്‍ കൊറോണ ബാധിതരാണ്. ബുധനാഴ്ച ഓസ്‌ട്രേലിയന്‍ പൗരന്മാരെയും വഹിച്ചുകൊണ്ടുള്ള ക്വാന്റാസ് വിമാനം ജപ്പാനില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് പറക്കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചു. ഡാര്‍വിനില്‍ എത്തുന്ന ഇവരെ 14 ദിവസം ക്വാറന്റെയ്ന്‍ ചെയ്ത ശേഷമായിരിക്കും വീടുകളിലേക്ക് പോകാന്‍ അനുവദിക്കുക.


ഡയമണ്ട് പ്രിന്‍സസിലെ 355 പേര്‍ക്ക് ഇതിനകം കൊറോണ ബാധിച്ചിട്ടുണ്ടെന്ന് ഓസ്‌ട്രേലിയന്‍ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു. 24 ഓസ്‌ട്രേലിയക്കാര്‍ക്കാണ് ഇതുവരെ വൈറസ് ബാധയുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില് 70 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് അണുബാധകള്‍ കണ്ട ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് ലൈനര്‍ കപ്പലില്‍ നിന്ന് യാത്രക്കാരെ തിരിച്ചുകൊണ്ടുവരാന്‍ മറ്റു രാജ്യങ്ങളും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 3 മുതല്‍ കാര്‍ണിവല്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ളതും 3,700 യാത്രക്കാരും ജോലിക്കാരുമടങ്ങുന്ന ക്രൂയിസ് കപ്പല്‍ ജപ്പാനിലേക്ക് പോകുന്നതിനുമുമ്പ് ഹോങ്കോങ്ങില്‍ ഇറങ്ങിയ ഒരാള്‍ക്ക് വൈറസ് രോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് യോകോഹാമയില്‍ പിടിച്ചിടുകയായിരുന്നു

Other News in this category



4malayalees Recommends