സിഡ്‌നിയും മെല്‍ബണുമുള്‍പ്പടെയുള്ള ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ നാളെ മുതല്‍ ശക്തമായ മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത; വരാനിരിക്കുന്നത് അതിതീവ്രവും ശക്തവുമായ കൊടുങ്കാറ്റ്; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

സിഡ്‌നിയും മെല്‍ബണുമുള്‍പ്പടെയുള്ള ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ നാളെ മുതല്‍ ശക്തമായ മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത; വരാനിരിക്കുന്നത് അതിതീവ്രവും ശക്തവുമായ കൊടുങ്കാറ്റ്; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

സിഡ്‌നിയും മെല്‍ബണുമുള്‍പ്പടെയുള്ള ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ നാളെ മുതല്‍ ശക്തമായ മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത. ഓസ്‌ട്രേലിയയുടെ വടക്കന്‍ ഭാഗത്ത് രൂപപ്പെടുന്ന കൊടുങ്കാറ്റാണ് കനത്ത മഴയ്ക്കും മറ്റുമുള്ള കാരണം. അതിതീവ്രവും ശക്തവുമായ കൊടുങ്കാറ്റ് ചൊവ്വാഴ്ചയോടെ രാജ്യത്തിന്റെ തെക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ എത്തും എന്നാണ് പ്രവചനം. അതിവേഗത്തില്‍ സഞ്ചരിക്കുന്ന ഈ കാറ്റ് ചൊവ്വാഴ്ച രാവിലെ മുതല്‍ വിക്ടോറിയയുടെ വിവിധ ഭാഗങ്ങളെ പിടിച്ചു കുലുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.


ബുധനാഴ്ച ഉച്ചയോടെ ന്യൂ സൗത്ത് വെയ്ല്‍സിലും കാലാവസ്ഥ മോശമാകും. സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലകളില്‍ വ്യാപകമായി ഇടിമന്നലും മറ്റ് പ്രകൃതി ക്ഷോഭങ്ങളുമുണ്ടാകുമെന്ന് വിദഗ്ധര്‍ പറഞ്ഞു. സിഡ്‌നിയും കാന്‍ബറയുമുള്‍പ്പടെയുള്ള പ്രദേശങ്ങളെ ഇത് ബാധിക്കും. ഈ പ്രദേശങ്ങളില്‍ ഭീമന്‍ ആലിപ്പഴങ്ങള്‍ വീഴാനും സാധ്യതയുണ്ട്. ഗുരുതരമായ ഈ പരിതസ്ഥിതികള്‍ക്കിടയിലും സിഡ്‌നിയില്‍ താപനില 30ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. മെല്‍ബണില്‍ താരതമ്യേന തണുത്ത കാലാവസ്ഥയാണ് പ്രവചിക്കപ്പെടുന്നത്. 20 - 23 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും ഈ ആഴ്ച മുഴുവന്‍ മെല്‍ബണിലെ താപനില.

Other News in this category



4malayalees Recommends