നികുതിയടയ്ക്കാതെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്ന മദ്യത്തിന്റെയും പുകയില ഉല്‍പ്പന്നങ്ങളുടെയും അളവ് അറിയാമോ? പരിധിയില്‍ കൂടുതല്‍ ഉല്‍പന്നങ്ങള്‍ കൊണ്ടുവരികയാണെങ്കില്‍ എന്താണ് ശിക്ഷ? അത്യാവശ്യ വിവരങ്ങള്‍ അറിയാം

നികുതിയടയ്ക്കാതെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്ന മദ്യത്തിന്റെയും പുകയില ഉല്‍പ്പന്നങ്ങളുടെയും അളവ് അറിയാമോ? പരിധിയില്‍ കൂടുതല്‍ ഉല്‍പന്നങ്ങള്‍ കൊണ്ടുവരികയാണെങ്കില്‍ എന്താണ് ശിക്ഷ? അത്യാവശ്യ വിവരങ്ങള്‍ അറിയാം

നികുതിയടയ്ക്കാതെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്ന മദ്യത്തിന്റെയും പുകയില ഉല്‍പ്പന്നങ്ങളുടെയും അളവ് അറിയാമോ? ഇത്തരം കാര്യങ്ങളെ കുറിച്ച് ധാരണയില്ലാത്തതിനാല്‍ വന്‍തോതില്‍ ധനനഷ്ടമാണ് ഓസ്‌ട്രേലിയയിലേക്ക് വരുന്ന ആളുകള്‍ക്ക് ഉണ്ടാവുന്നതെന്നാണ് റിപ്പോര്‍ട്ട്. 18 വയസില്‍ കൂടുതല്‍ പ്രായമുള്ള ഒരാള്‍ക്ക് 2.25 ലിറ്റര്‍ മദ്യമാണ് ഡ്യൂട്ടിയടക്കാതെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുക..ഒരു വിദേശരാജ്യത്തു നിന്നു വാങ്ങിയതായാലും, വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നു വാങ്ങിയതായാലും എല്ലാം ഈ പരിധി ബാധകമാണ്.


പുകയിലയുടെ കാര്യത്തില്‍ കൂടുതല്‍ കര്‍ശനമായ നിയമമാണ് ഓസ്‌ട്രേലിയയില്‍ ഉള്ളത്. 2019 ജുലൈ ഒന്നു മുതല്‍ ഇറക്കുമതി നിരോധിക്കപ്പെട്ട ഉത്പന്നങ്ങളുടെ കൂട്ടത്തിലാണ് പുകയില. അതുകൊണ്ട് പുകയിലയോ പുകയില ഉത്പന്നങ്ങളോ ഇറക്കുമതി ചെയ്യണമെങ്കില്‍ പ്രത്യേകം പെര്‍മിറ്റ് ആവശ്യമാണ്. 25 സിഗററ്റുകള്‍ വരെയുള്ള തുറക്കാത്ത ഒരു പാക്കറ്റോ അല്ലെങ്കില്‍ 25 ഗ്രാം പുകയിലയോ ആണ് ഇങ്ങനെ കൊണ്ടുവരാവുന്നത്. അതോടൊപ്പം തുറന്ന ഒരു പാക്കറ്റ് സിഗരറ്റും കൊണ്ടുവരാം.18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ പുകയിലയും കൊണ്ടുവരാന്‍ അനുവാദമുള്ളൂ.

ഡ്യൂട്ടി ഫ്രീ പരിധിയേക്കാള്‍ കൂടുതല്‍ ഉല്‍പന്നങ്ങള്‍ കൊണ്ടുവരികയാണെങ്കില്‍ അധികമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമല്ല നികുതി കൊടുക്കേണ്ടി വരിക. മറിച്ച് മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും നികുതി അടയ്ക്കണം.ഉദാഹരണത്തിന്, തുറക്കാത്ത രണ്ടുപാക്കറ്റ് സിഗരറ്റ് ഒരാളുടെ കൈവശമുണ്ടെങ്കില്‍ രണ്ടു പാക്കറ്റിനും നികുതി നല്‍കേണ്ടിവരും. ഒരു പാക്കറ്റ് ഡ്യൂട്ടി ഫ്രീ ആയി കൊണ്ടുവരാന്‍ അനുവദനീയമാണെങ്കില്‍ പോലും ഈ സാഹചര്യത്തില്‍ അത് കണക്കിലെടുക്കില്ല. മദ്യത്തിനും, സിഗരറ്റിനും ഇത് ബാധകമാണ്.

Other News in this category



4malayalees Recommends