നടിയെ അവരുടെ പേരു വിളിച്ചത് ഇഷ്ടമായില്ല ; പിന്നീട് അവരോട് സംസാരിച്ചിട്ടില്ല ; സൂപ്പര്‍ നായികയില്‍ നിന്നുണ്ടായ മോശം അനുഭവം പങ്കുവച്ച് ലാല്‍ ജോസ്

നടിയെ അവരുടെ പേരു വിളിച്ചത് ഇഷ്ടമായില്ല ; പിന്നീട് അവരോട് സംസാരിച്ചിട്ടില്ല ; സൂപ്പര്‍ നായികയില്‍ നിന്നുണ്ടായ മോശം അനുഭവം പങ്കുവച്ച് ലാല്‍ ജോസ്
സഹ സംവിധായകനായിരിക്കേ ഉണ്ടായ മോശം അനുഭവം വെളിപ്പെടുത്തി ലാല്‍ ജോസ്.

ജയറാമിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്തു 1991 ഇല്‍ റിലീസ് ചെയ്ത പൂക്കാലം വരവായി എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് സംഭവം നടന്നത്. അതില്‍ ജയറാമിന്റെ നായികാ വേഷം ചെയ്തത് സുനിതയാണ്. അതില്‍ സഹസംവിധായകന്‍ ആയിരുന്ന ലാല്‍ ജോസ് ഷോട്ട് റെഡി ആയി എന്ന് പറഞ്ഞു ഈ നടിയെ വിളിച്ചെങ്കിലും അവര്‍ വരാന്‍ കൂട്ടാക്കിയില്ല. എന്താണ് കാരണമെന്നു അന്വേഷിച്ചപ്പോള്‍ ആണ് അവരുടെ പേര് ലാല്‍ ജോസ് വിളിച്ചത് കൊണ്ടാണ് എന്ന് അവരുടെ ആയ പറഞ്ഞത്.

മാഡം എന്നോ സുനിതയമ്മ എന്നോ വിളിക്കണം എന്നാണ് ആ ആയ പറഞ്ഞത്. എന്നാല്‍ ലാല്‍ ജോസ് അതിനു കൂട്ടാക്കിയില്ല എന്ന് മാത്രമല്ല മലയാളത്തില്‍ അങ്ങനെയൊരു പതിവില്ല എന്നും അദ്ദേഹം അവരോടു പറഞ്ഞു. അതിനു ശേഷം ചിത്രീകരണം തീരുന്നതു വരെ താന്‍ ആ നടിയോട് മിണ്ടിയിട്ടില്ല എന്നാണ് ലാല്‍ ജോസ് പറയുന്നത്.

Other News in this category4malayalees Recommends