ഒരാള്‍ ഉച്ചഭക്ഷണത്തിന് മുടക്കിയത് 1900 രൂപ !! ലോക കേരള സഭയ്ക്കുവേണ്ടി ധൂര്‍ത്തടിച്ചത് ലക്ഷങ്ങള്‍ ; പ്രതിനിധികളുടെ മൂന്നു ദിവസത്തെ ഭക്ഷണത്തിന് മാത്രം ചിലവ് 83 ലക്ഷം

ഒരാള്‍ ഉച്ചഭക്ഷണത്തിന് മുടക്കിയത് 1900 രൂപ !! ലോക കേരള സഭയ്ക്കുവേണ്ടി ധൂര്‍ത്തടിച്ചത് ലക്ഷങ്ങള്‍ ; പ്രതിനിധികളുടെ മൂന്നു ദിവസത്തെ ഭക്ഷണത്തിന് മാത്രം ചിലവ് 83 ലക്ഷം
2020 ജനുവരി ഒന്ന് മുതല്‍ മൂന്ന് വരെ തിരുവനന്തപുരത്ത്‌വെച്ച് നടന്ന ലോക കേരള സഭയ്ക്കുവേണ്ടി ധൂര്‍ത്തടിച്ചത് ലക്ഷങ്ങള്‍. ഇപ്പോള്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം 83 ലക്ഷം രൂപയാണ് പ്രതിനിധികളുടെ മൂന്ന് ദിവസത്തെ ഭക്ഷണത്തിനും താമസത്തിനും മാത്രം ചിലവഴിച്ചത്.

പ്രഭാത ഭക്ഷണത്തിന് ഒരാള്‍ക്ക് വേണ്ടി മുടക്കിയത് 550 രൂപയും നികുതിയും. ഉച്ചഭക്ഷണത്തിന് 1900 രൂപയും നികുതിയും, അത്താഴത്തിന് 1700 രൂപയും നികുതിയും. ഈ നിരക്കില്‍ 400പേര്‍ക്ക് പ്രഭാത ഭക്ഷണവും, 700 പേര്‍ക്ക് ഉച്ചഭക്ഷണവും, 600 പേര്‍ക്ക് അത്താഴവും നല്‍കി. മൂന്ന് ദിവസത്തേക്ക് ഭക്ഷണത്തിന് വേണ്ടി മാത്രം ചിലവാക്കിത് 60 ലക്ഷം രൂപ.സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകള്‍,മസ്‌കറ്റ് ഹോട്ടല്‍,തിരുവനന്തപുരത്തെ വന്‍കിട ഹോട്ടലകള്‍ എന്നിവയാണ് പ്രതിനിധികള്‍ക്ക് താമസിക്കാനായി നല്‍കിയത്.ചില പ്രതിനിധികള്‍ക്ക് ഡിസംബര്‍ 31 മുതല്‍ ജനുവരി നാല് വരെ താമസിക്കാന്‍ സൗകര്യം നല്‍കിയിരുന്നു. താമസത്തിന് വേണ്ടി മാത്രം ചിവലഴിച്ചത് 23 ലക്ഷം രൂപയാണ്.

Other News in this category4malayalees Recommends