ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് കപ്പലിലുള്ള 32 കനേഡിയന്‍ പൗരന്‍മാരെങ്കിലും കൊറോണ വൈറസ് ബാധിതര്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നത് കപ്പലിലുള്ള കാനഡക്കാരെ തിരിച്ചുകൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ

ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് കപ്പലിലുള്ള 32 കനേഡിയന്‍ പൗരന്‍മാരെങ്കിലും കൊറോണ വൈറസ് ബാധിതര്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നത് കപ്പലിലുള്ള കാനഡക്കാരെ തിരിച്ചുകൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ

ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് കപ്പലിലുള്ള ചുരുങ്ങിയത് 32 കനേഡിയന്‍ പൗരന്‍മാര്‍ക്കെങ്കിലും കൊറോണ വൈറസ് ബാധയേറ്റിട്ടുണ്ടെന്ന് ഗ്ലോബല്‍ അഫേസ് കാനഡ വ്യക്തമാക്കി. ഡയമണ്ട് പ്രിന്‍സില്‍ ആകെയുള്ളത് 256 കനേഡിയന്‍ പൗരന്മാരാണ്. ഇതില്‍ 32 പൗരന്മാര്‍ക്ക് വൈറസ് ബാധയുണ്ടെന്നാണ് അറിവ് - ഗ്ലോബല്‍ അഫേസ് കാനഡ ഇന്നലെ പ്രസ്താവനയില്‍ അറിയിച്ചു. കപ്പലിലുള്ള തങ്ങളുടെ പൗരന്മാരെ തിരിച്ചുകൊണ്ടുവരാന്‍ ചാര്‍ട്ടേഡ് വിമാനം അയയ്ക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തു വന്നത്.


കൊറോണ വൈറസ് അണുബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കനേഡിയന്‍ യാത്രക്കാരെ വിമാനത്തില്‍ കയറാന്‍ അനുവദിക്കില്ലെന്നും പകരം ഉചിതമായ പരിചരണം ലഭിക്കുന്നതിനായി ജാപ്പനീസ് ആരോഗ്യ പരിരക്ഷാ സംവിധാനത്തിലേക്ക് മാറ്റുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.കാനഡയിലെത്തിയ ശേഷം യാത്രക്കാരെ 14 ദിവസത്തെ ഏകാന്തവാസത്തിന് വിധേയരാക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

നേരത്തെ 15 കാനഡക്കാര്‍ക്കാണ് രോഗം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇവര്‍ ചികിത്സയ്ക്കായി ജപ്പാനില്‍ തുടരുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് അണുബാധകള്‍ കണ്ട ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് ലൈനര്‍ കപ്പലില്‍ നിന്ന് യാത്രക്കാരെ തിരിച്ചുകൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമെന്ന് അമേരിക്കയും ഹോങ്കോങ്ങും ഓസ്‌ട്രേലിയയുമൊക്കെ അറിയിച്ചിട്ടുണ്ട്.

ഫെബ്രുവരി 3 മുതല്‍ കാര്‍ണിവല്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ളതും 3,700 യാത്രക്കാരും ജോലിക്കാരുമടങ്ങുന്ന ക്രൂയിസ് കപ്പല്‍ ജപ്പാനിലേക്ക് പോകുന്നതിനുമുമ്പ് ഹോങ്കോങ്ങില്‍ ഇറങ്ങിയ ഒരാള്‍ക്ക് വൈറസ് രോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് യോകോഹാമയില്‍ പിടിച്ചിടുകയായിരുന്നു.

Other News in this category



4malayalees Recommends