ജെറ്റ്സ്റ്റാര്‍ ജീവനക്കാര്‍ നാളെ 24 മണിക്കൂര്‍ പണിമുടക്കും; സമര പ്രഖ്യാപനം കാരണം ഇതുവരെ റദ്ദുചെയ്തത് 48 ഫ്‌ളൈറ്റുകള്‍; പണിമുടക്കുന്നത് മെല്‍ബണ്‍, അവലോണ്‍, ബ്രിസ്ബെയ്ന്‍, കെയ്ന്‍സ്, അഡലെയ്ഡ് വിമാനത്താവളങ്ങളിലെ ജീവനക്കാര്‍

ജെറ്റ്സ്റ്റാര്‍ ജീവനക്കാര്‍ നാളെ 24 മണിക്കൂര്‍ പണിമുടക്കും; സമര പ്രഖ്യാപനം കാരണം ഇതുവരെ റദ്ദുചെയ്തത് 48 ഫ്‌ളൈറ്റുകള്‍; പണിമുടക്കുന്നത് മെല്‍ബണ്‍, അവലോണ്‍, ബ്രിസ്ബെയ്ന്‍, കെയ്ന്‍സ്, അഡലെയ്ഡ് വിമാനത്താവളങ്ങളിലെ ജീവനക്കാര്‍

ജെറ്റ്സ്റ്റാര്‍ ജീവനക്കാര്‍ നാളെ നടത്താനിരിക്കുന്ന സമരം നൂറുകണക്കിന് യാത്രക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേസ് യൂണിയന്റെ സമര പ്രഖ്യാപനം കാരണം ഇതുവരെ 48 ഫ്‌ളൈറ്റുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്. 24 മണിക്കൂര്‍ നേരത്തെക്കാണ് ജെറ്റ്സ്റ്റാര്‍ ജീവനക്കാര്‍ പണി മുടക്കുന്നത്. കാന്‍സലേഷന്‍ കാരണം ബാധിക്കപ്പെടാനിടയുള്ള എല്ലാ യാത്രക്കാരുമായും തങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ജെറ്റ് സ്റ്റാര്‍ അറിയിച്ചു.


മെല്‍ബണ്‍, അവലോണ്‍, ബ്രിസ്ബെയ്ന്‍, കെയ്ന്‍സ്, അഡലെയ്ഡ് വിമാനത്താവളങ്ങളിലെ ജീവനക്കാരാണ് പണിമുടക്കുന്നത്. 400 ഫ്ളൈറ്റുകളെയും 50000ത്തോളം യാത്രക്കാരെയും സമരം ബാധിക്കുമെന്നാണ് കരുതുന്നത്. എംപ്ലോയ്മെന്റ് കരാറിനെ ചൊല്ലിയാണ് നിലവില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നത്. ഫെബ്രുവരി 19ന് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്ന എല്ലാവര്‍ക്കും തുക പൂര്‍ണമായും തിരിച്ചു നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ആവശ്യപ്പെട്ടാല്‍ ഫ്ളൈറ്റ് റീഷെഡ്യൂള്‍ ചെയ്യുകയും ചെയ്യും. വിഷയം ലളിതമായല്ല കമ്പനി എടുത്തിരിക്കുന്നതെന്ന് ഇവര്‍ അറിയിച്ചു. ഫെബ്രുവരി 19ന് യാത്ര തടസപ്പെടുന്ന എല്ലാവരോടും കമ്പനി ക്ഷമയും ചോദിച്ചു. 250 ജെറ്റ് സ്റ്റാര്‍ ഗ്രൗണ്ട് ക്രൂ സമരത്തില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. ഓസ്ട്രേലിയയിലേക്കും ഓസ്ട്രേലിയയ്ക്ക് പുറത്തേക്കുമുള്ള നിരവധി സര്‍വീസുകള്‍ വൈകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ബാധിക്കപ്പെടുന്ന വിമാന സര്‍വീസുകള്‍ ഇവയാണ്:

JQ500 Melbourne to Sydney

JQ502 Melbourne to Sydney

JQ516 Melbourne to Sydney

JQ522 Melbourne to Sydney

JQ518 Melbourne to Sydney

JQ524 Melbourne to Sydney

JQ507 Sydney to Melbourne

JQ515 Sydney to Melbourne

JQ517 Sydney to Melbourne

JQ519 Sydney to Melbourne

JQ523 Sydney to Melbourne

JQ527 Sydney to Melbourne

JQ810 Sydney to Brisbane

JQ824 Sydney to Brisbane

JQ812 Sydney to Brisbane

JQ811 Brisbane to Sydney

JQ813 Brisbane to Sydney

JQ821 Brisbane to Sydney

JQ560 Melbourne to Brisbane

JQ566 Melbourne to Brisbane

JQ570 Melbourne to Brisbane

JQ563 Brisbane to Melbourne

JQ569 Brisbane to Melbourne

JQ567 Brisbane to Melbourne

JQ408 Sydney to Gold Coast

JQ406 Sydney to Gold Coast

JQ411 Gold Coast to Sydney

JQ409 Gold Coast to Sydney

JQ762 Sydney to Adelaide

JQ768 Sydney to Adelaide

JQ763 Adelaide to Sydney

JQ769 Adelaide to Sydney

JQ772 Melbourne to Adelaide

JQ776 Melbourne to Adelaide

JQ777 Adelaide to Melbourne

JQ773 Adelaide to Melbourne

JQ954 Sydney to Cairns

JQ946 Sydney to Cairns

JQ953 Cairns to Sydney

JQ949 Cairns to Sydney

JQ610 Avalon to Sydney

JQ609 Sydney to Avalon

JQ632 Avalon to Adelaide

JQ633 Adelaide to Avalon

JQ703 Melbourne to Hobart

JQ707 Melbourne to Hobart

JQ702 Hobart to Melbourne

JQ708 Hobart to Melbourne

Other News in this category



4malayalees Recommends