സിഡ്‌നിയില്‍ റൈഡ് ഷെയര്‍ സേവനങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ച് ചൈനീസ് കമ്പനിയായ ദിദി; യൂബറിന്റെ പ്രധാന എതിരാളിയായ ദിദിയുടെ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക മാര്‍ച്ച് 16 മുതല്‍

സിഡ്‌നിയില്‍ റൈഡ് ഷെയര്‍ സേവനങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ച് ചൈനീസ് കമ്പനിയായ ദിദി; യൂബറിന്റെ പ്രധാന എതിരാളിയായ ദിദിയുടെ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക മാര്‍ച്ച് 16 മുതല്‍

സിഡ്‌നിയില്‍ റൈഡ് ഷെയര്‍ സേവനങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ച് ചൈനീസ് കമ്പനിയായ ദിദി. യൂബറിന്റെ പ്രധാന എതിരാളിയായ ദിദി മാര്‍ച്ച് 16 മുതലാണ് തങ്ങളുടെ സേവനങ്ങള്‍ ലഭ്യമാക്കിത്തുടങ്ങുക. ഓസ്‌ട്രേലിയയിലേക്കുള്ള തങ്ങളുടെ വിപുലീകരണത്തിലെ നാഴികക്കല്ലെന്നാണ് സിഡ്‌നിയിലേക്ക് കൂടി സര്‍വീസ് വ്യാപിപ്പിക്കുന്നതിനെ കമ്പനി വിശേഷിപ്പിച്ചത്. രാജ്യത്തുടനീളുമുള്ള തങ്ങളുടെ വിപുലീകരണം തുടരുന്നതില്‍ ആഗോള സാമ്പത്തിക സാംസ്‌കാരിക ഹബ്ബായ സിഡ്‌നിയിലേക്കുള്ള തങ്ങളുടെ ചുവടുവെപ്പ് നാഴികക്കല്ലാണെന്ന് ദിദി ഓസ്‌ട്രേലിയയുടെ ജനറല്‍ മാനേജര്‍ ലിന്‍ മാ പറഞ്ഞു.


നിലവില്‍ മെല്‍ബണ്‍, ഗീലോംഗ്, ന്യൂകാസില്‍, ബ്രിസ്‌ബെയ്ന്‍, ഗോള്‍ഡ് കോസ്റ്റ്, സണ്‍ഷൈന്‍ കോസ്റ്റ്, പെര്‍ത്ത്, എന്നിവിടങ്ങളില്‍ കമ്പനി സേവനങ്ങള്‍ നല്‍കി വരുന്നുണ്ട്. സിഡ്‌നിയിലേക്ക് കൂടി ചുവടുവെക്കാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ ആവേശത്തിലാണെന്നാണ് കമ്പനിയുടെ നിലപാട്.

Other News in this category



4malayalees Recommends