19 കാരിയെ കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു ; സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

19 കാരിയെ കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു ; സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍
ഹരിയാനയില്‍ ദേശീയപാതയിലെ ടോള്‍പ്ലാസയ്ക്ക് അടുത്ത് യുവതിയെ കത്തിമുനയില്‍നിര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് പരാതി. ഹരിയാനയിലെ കര്‍നാല്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പഞ്ചാബ് ലുധിയാന സ്വദേശിനിയായ 19 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. ഇവരുടെ പരാതിയില്‍ രണ്ടുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.കര്‍നാലിലെ വഴിയോരക്കച്ചവടക്കാരനും ഇയാളുടെ സുഹൃത്തുമാണ് അറസ്റ്റിലായത്.

പാനിപത്തില്‍നിന്ന് ബസില്‍ മടങ്ങുന്നതിനിടെ യുവതിയും ഭര്‍ത്താവും ടോള്‍പ്ലാസയ്ക്ക് സമീപം ഇറങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് ഭര്‍ത്താവ് ചായ കുടിക്കാനും യുവതി സമീപത്തെ ശുചിമുറിയിലേക്കും പോയി. ഇതിനിടെയാണ് രണ്ടുപേര്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ തട്ടിക്കൊണ്ടുപോയത്.

ടോള്‍പ്ലാസയ്ക്ക് സമീപത്തെ ഒരു അണ്ടര്‍പാസിലേക്കാണ് ഇരുവരും യുവതിയെ ഭീഷണിപ്പെടുത്തി കൊണ്ടുപോയത്. തുടര്‍ന്ന് അവിടെവെച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം രണ്ട് പ്രതികളും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പീഡനത്തിനിരയായ യുവതി പിന്നീട് ഭര്‍ത്താവിനൊപ്പമെത്തിയാണ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്

Other News in this category4malayalees Recommends