മരിച്ചയാളുടെ ശരീരം ഒരു സ്റ്റീല്‍ പേടകത്തില്‍ വൈക്കോല്‍ ഉള്‍പ്പടെയുള്ള വസ്തുക്കള്‍ കൂടെ വച്ച് അടയ്ക്കും; 4 - 6 ആഴ്ചവരെ സമയം കൊണ്ട് മരങ്ങള്‍ക്കും ചെടികള്‍ക്കുമെല്ലാം ഉതകുന്ന ഉഗ്രന്‍ വളമാക്കി മാറ്റും; ഹ്യൂമണ്‍ കമ്പോസ്റ്റിംഗ് നിയമവിധേയമാക്കി വാഷിംഗ്ടണ്‍

മരിച്ചയാളുടെ ശരീരം ഒരു സ്റ്റീല്‍ പേടകത്തില്‍ വൈക്കോല്‍ ഉള്‍പ്പടെയുള്ള വസ്തുക്കള്‍ കൂടെ വച്ച് അടയ്ക്കും; 4 - 6 ആഴ്ചവരെ സമയം കൊണ്ട് മരങ്ങള്‍ക്കും ചെടികള്‍ക്കുമെല്ലാം ഉതകുന്ന ഉഗ്രന്‍ വളമാക്കി മാറ്റും; ഹ്യൂമണ്‍ കമ്പോസ്റ്റിംഗ് നിയമവിധേയമാക്കി വാഷിംഗ്ടണ്‍

ഹ്യൂമണ്‍ കമ്പോസ്റ്റിംഗ് നിയമവിധേയമാക്കി വാഷിംഗ്ടണ്‍. മരിച്ചയാളുടെ ശരീരം ഒരു സ്റ്റീല്‍ പേടകത്തില്‍ വൈക്കോല്‍, മരപ്പൊടി, ചിലയിനം ചെടികള്‍ തുടങ്ങി വിവിധ വസ്തുക്കളുടെ കൂടെ വച്ച് അടയ്ക്കും. 4 മുതല്‍ 6 ആഴ്ചവരെ സമയം ഏടുക്കുമ്പോഴേക്ക് ഹ്യൂമന്‍ കമ്പോസ്റ്റ് തയ്യാറാകും. ചെടികള്‍ക്കും മരങ്ങള്‍ക്കുമെല്ലാം നല്ല വളമായി ഇത് ഉപയോഗിക്കാം. അമേരിക്കയിലെ വാഷിംഗ്ടണിലെ കത്രീന സ്‌പേഡ് എന്ന യുവതിയുടെ പരിശ്രമമാണ് ഇപ്പോള്‍ ഇത്തരമൊരു കണ്ടുപിടിത്തത്തിന് വഴി തെളിച്ചിരിക്കുന്നത്.ശവസംസ്‌കാരം നടത്തുമ്പോള്‍ മരം മുറിച്ച് മൃതദേഹം കത്തിക്കുകയാണ് ചെയ്യുന്നത് അല്ലെങ്കില്‍ പെട്ടിയില്‍ അടക്കം ചെയ്യും. എന്നാല്‍ ഇതൊന്നും ഇത്രയും നാള്‍ നമ്മുക്ക് താങ്ങായ് നിന്ന ഭൂമിക്ക് നാം ഒന്നും ചെയ്യുന്നില്ല എന്ന തോന്നലാണ് കത്രീനയെ ഇത്തരമൊരു കണ്ടുപിടിത്തത്തിലെത്തിലെത്തിച്ചത്. കത്രീനയുടെ ഗവേഷണ റിപ്പോര്‍ട്ട് അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ അഡ്വാന്‍സ്‌മെന്റ് സയന്‍സിന്റെ സമ്മേളനത്തില്‍ അവതരിപ്പിക്കുകയും നടപ്പിലാക്കാന്‍ സാധിക്കുന്ന ഒരു സംവിധാനമാണ് ഇതെന്ന് അവര്‍ അറിയിക്കുകയുമായിരുന്നു.


ഒരു മൃതശരീരം അഴുകി മണ്ണിലേക്ക് ലയിക്കുന്നതും സ്വാഭാവിക ജൈവ പ്രക്രിയയിലൂടെ കമ്‌ബോസ്റ്റ് ആക്കി മാറ്റുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. മൃതശരീരം ഒരു വലിയ ഡ്രമ്മില്‍ മരച്ചീളുകളും പയറുവര്‍ഗ്ഗങ്ങളും വൈക്കോലും ചേര്‍ത്ത് അടച്ചുവെയ്ക്കുന്നു. സാവധാനത്തില്‍ ഡ്രം തിരിക്കാനുള്ള സംവിധാനവുമുണ്ട്. ഇതോടെ മൃതശരീരത്തിലെ സൂക്ഷ്മാണുക്കള്‍ നശിച്ച് ഇല്ലാതാകുന്നു. മുപ്പത് ദിവസത്തിന് ശേഷം അവശേഷിക്കുന്നത് (വളം) ചെടികള്‍ക്കും മറ്റും ഉപയോഗിക്കാന്‍ ബന്ധുക്കള്‍ക്ക് നല്‍കുന്നു. പ്രകൃതിയോടിണങ്ങുന്ന രീതിയില്‍ തികച്ചും യുക്തിപൂര്‍വ്വവും മനോഹരവുമായ കണ്ടെത്തലാണ് കത്രീനയുടേത്. ഇനി ഇത് ആഗോള തലത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്. ആറ് വളണ്ടിയര്‍മാരും മണ്ണ് ഗവേഷകരും മനുഷ്യശരീര സംബന്ധിയായ വിഷയങ്ങളില്‍ തല്‍പരരായ ഗവേഷകരുമടങ്ങുന്ന ഒരു സംഘം കത്രീനക്കൊപ്പം ഹ്യൂമന്‍ കമ്‌ബോസ്റ്റ് സംവിധാനം യാഥാര്‍ത്ഥ്യമാക്കുവാന്‍ സന്നദ്ധമായുണ്ട്.

Other News in this category



4malayalees Recommends