യുപിയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ കുത്തി കൊലപ്പെടുത്തി ; ബിഎസ്പി മുന്‍ എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍

യുപിയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ കുത്തി കൊലപ്പെടുത്തി ; ബിഎസ്പി മുന്‍ എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍
ലഖ്‌നൗവിലെ ഗോംതി നഗര്‍ പ്രദേശത്ത് 23 കാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ എംഎല്‍എയുടെ മകനെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ലഖ്‌നൗവിലെ സ്വകാര്യ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ അമന്‍ ബഹാദൂര്‍ വെള്ളിയാഴ്ച രാവിലെയാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. അമന്‍ ബഹദൂറിന്റെ പിതാവ് ഷംഷീര്‍ ബഹാദൂര്‍ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി (ബിഎസ്പി) മുന്‍ എംഎല്‍എയാണ്.

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി പ്രശാന്ത് സിംഗ് വ്യാഴാഴ്ച അലക്‌നന്ദ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ കുത്തേറ്റു മരിച്ചു. ഗോംതി നഗറിലെ സമുച്ചയത്തിന്റെ സുരക്ഷാ ക്യാമറകളില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഒരു സുഹൃത്തിനെ കാണാന്‍ വ്യാഴാഴ്ച വൈകുന്നേരം 4 മണിയോടെ ടൊയോട്ട ഇന്നോവ കാറില്‍ പ്രശാന്ത് അലക്‌നന്ദ അപ്പാര്‍ട്ട്‌മെന്റ് ഗേറ്റില്‍ എത്തിയപ്പോള്‍, അവനെ കാത്ത് ബൈക്കുകളിലായി 20-25 പേരുടെ ഒരു സംഘം ഉണ്ടായിരുന്നു അവര്‍ പ്രശാന്തിനെ തടഞ്ഞു. അക്രമികള്‍ കാറിന്റെ ഗ്ലാസ് പൊട്ടിച്ച് പ്രശാന്തിനെ കത്തികൊണ്ട് കുത്തി.

പ്രശാന്ത് കെട്ടിട സമുച്ചയത്തിലേക്ക് ഓടിയെങ്കിലും പടികളില്‍ കുഴഞ്ഞു വീണു. അമിത രക്തസ്രാവം മൂലം മരിച്ചുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ദൃക്‌സാക്ഷി വിവരണമനുസരിച്ച് സംഘം ആഹ്ലാദിക്കുകയും കൈയടിക്കുകയും ചെയ്തു. വിവരം അറിഞ്ഞ പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമുച്ചയത്തിനുള്ളില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം വെള്ളിയാഴ്ചയാണ് അറസ്റ്റ് നടന്നത്.

ബുധനാഴ്ച രാത്രി ഉണ്ടായ വഴക്കിന്റെ പ്രതികാര നടപടിയാണ് കൊലപാതകം എന്നാണ് പൊലീസ് സംശയിക്കുന്നത്.

Other News in this category4malayalees Recommends