19 കാരി അമൂല്യ പറയാനുദ്ദേശിച്ചത് മറ്റൊന്ന് ; പാകിസ്ഥാന്‍ എന്നു കേട്ടപ്പോഴേക്കും മൈക്ക് വാങ്ങിയെടുത്തു ; രാജ്യദ്രേഹ കേസെടുത്തതോടെ യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

19 കാരി അമൂല്യ പറയാനുദ്ദേശിച്ചത് മറ്റൊന്ന് ; പാകിസ്ഥാന്‍ എന്നു കേട്ടപ്പോഴേക്കും മൈക്ക് വാങ്ങിയെടുത്തു ; രാജ്യദ്രേഹ കേസെടുത്തതോടെ യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു
പൗരത്വ നിയമ ഭേദഗതിക്കെതിരായ പരിപാടിക്കിടെ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ച യുവതിക്കെതിരെ രാജ്യദ്രോഹ കേസ് ഫയല്‍ ചെയ്തിരുന്നു. അമൂല്യ എന്ന 19 വയസുകാരിക്കെതിരെയാണ് കേസ് എടുത്തത്. എന്നാല്‍ യുവതി ഉദ്ദേശിച്ചത് ഏത് എല്ലാ രാജ്യങ്ങളും നീണാല്‍ വാഴെട്ടെ എന്ന മുദ്രാവാക്യമായിരുന്നെന്ന് ദേശീയ മാധ്യമം പറയുന്നു.

കഴിഞ്ഞ ദിവസത്തെ അമൂല്യയുടെ ഫെസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. ഏത് രാജ്യമായാലും എല്ലാ രാജ്യങ്ങളും നീണാള്‍ വാഴട്ടെയെന്നാണ് അമൂല്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. മറ്റൊരു രാജ്യത്തിന്റെ മുദ്രാവാക്യം മുഴക്കിയാല്‍ അതിനര്‍ത്ഥം അവര്‍ അവടെയാണ് എന്നതല്ല. ഞാന്‍ ഇന്ത്യന്‍ പൗരനാണ്. എന്റെ രാജ്യത്തെ ബഹുമാനിക്കുകയും ഇവിടുത്തെ ആളുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് എന്റെ കടമയാണ്. ഞാന്‍ അതു ചെയ്യും. അമൂല്യ തന്റെ ഫെയ്‌സ്ബുക്കില്‍ കന്നഡയില്‍ ഇപ്രകാരമാണ് എഴുതിയത്.

ഇന്ത്യ നീണാള്‍ വാഴട്ടെ, പാകിസ്ഥാന്‍ നീണാള്‍ വാഴട്ടെ, നേപ്പാള്‍ നീണാള്‍ വാഴട്ടെ, അഫ്ഘാനിസ്ഥാന്‍ നീണാള്‍ വാഴട്ടെ, ബംഗ്ലാദേശില്‍ നീണാള്‍ വാഴട്ടെ, ശ്രീലങ്ക നീണാള്‍ വാഴട്ടെ' എന്നാണ് യുവതി മുദ്രാവാക്യം മുഴക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഒവൈസി അടക്കമുള്ളവര്‍ പാകിസ്ഥാന്‍ എന്നു കേള്‍ക്കുമ്പോഴേക്കും യുവതിയുടെ മൈക്ക് പിടിച്ചു വാങ്ങുകയായിരുന്നു.

പാകിസ്താന്‍ സിന്ദാബാദും ഹിന്ദുസ്ഥാന്‍ സിന്ദാബാദും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി പറയാനാണ് ശ്രമിച്ചതെന്നാണ് അമൂല്യ പറഞ്ഞെങ്കിലും ആരും ചെവികൊണ്ടില്ല. പരിപാടി വിവാദമായതോടെ യുവതിക്കെതിരെ സര്‍ക്കാര്‍ രാജ്യദ്രോഹകുറ്റവും ചുമത്തി.

Other News in this category4malayalees Recommends