സ്‌കൂളിന് അംഗീകാരമില്ലാത്തതിനെ തുടര്‍ന്ന് 30 ഓളം വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തില്‍ ; എസ്എസ്എല്‍സി പരീക്ഷ എഴുതാനാകാതൈ വിദ്യാര്‍ത്ഥികള്‍

സ്‌കൂളിന് അംഗീകാരമില്ലാത്തതിനെ തുടര്‍ന്ന് 30 ഓളം വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തില്‍ ; എസ്എസ്എല്‍സി പരീക്ഷ എഴുതാനാകാതൈ വിദ്യാര്‍ത്ഥികള്‍
സ്‌കൂളിന് അംഗീകാരമില്ലാത്തതിനെ തുടര്‍ന്ന് 30 ഓളം വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലായി. കൊച്ചി ചുള്ളിക്കലിന് സമീപം മൂലംകുഴിയില്‍ പ്രവര്‍ത്തിക്കുന്ന അരൂജ ലിറ്റില്‍ സ്റ്റാറിലെ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷയാണ് പ്രതിസന്ധിയിലായത്.

ഒന്‍പത്, പത്ത് ക്ലാസുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കാന്‍ അരൂജ ലിറ്റില്‍ സ്റ്റാര്‍സ് സ്‌കൂളിന് അനുമതി ഇല്ലായിരുന്നു. ഇത് മറച്ചുവെച്ചാണ് ഏഴ് വര്‍ഷമായി സ്‌കൂള്‍ മാനേജ്‌മെന്റ് പ്രവേശനം നടത്തിവന്നിരുന്നത്.

സ്‌കൂളിലെ മുപ്പതോളം വിദ്യാര്‍ത്ഥികളുടെ പരീക്ഷ എഴുതാനുള്ള അപേക്ഷ സി.ബി.എസ്.ഇ തള്ളിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതോടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായെത്തി.

Other News in this category4malayalees Recommends