പ്രശാന്ത് കിഷോറിന് ആംആദ്മിയിലേക്ക് ക്ഷണം ; ബിഹാറില്‍ നേട്ടം കൊയ്യാന്‍ നീക്കങ്ങളുമായി പാര്‍ട്ടി

പ്രശാന്ത് കിഷോറിന് ആംആദ്മിയിലേക്ക് ക്ഷണം ; ബിഹാറില്‍ നേട്ടം കൊയ്യാന്‍ നീക്കങ്ങളുമായി പാര്‍ട്ടി
പ്രശാന്ത് കിഷോര്‍ എന്ന രാഷ്ട്രീയ തന്ത്രജ്ഞന്‍ മികച്ചൊരു രാഷ്ട്രീയ നേതാവു കൂടിയായി മാറുകയാണ്. ബിഹാര്‍ രാഷ്ട്രീയത്തിലെ മുഖ്യമന്ത്രി കസേരയിലേക്കുള്ള നീക്കത്തിലാണ് പ്രശാന്ത് കിഷോര്‍.

ഇപ്പോഴിതാ പ്രശാന്ത് കിഷോറിനെ ആംആദ്മിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് പാര്‍ട്ടി. ബിജെപിയുമായുള്ള പ്രശാന്ത് കിഷോറിന്റെ പ്രശ്‌നങ്ങളും ബിഹാറില്‍ നിതീഷ് കുമാര്‍ പ്രശാന്തിനെ പുറത്താക്കിയതും വലിയ ചര്‍ച്ചകളിലേക്ക് വഴിമാറിയ സാഹചര്യത്തിലാണ് ഈ നീക്കം.

ബിഹാര്‍ തിരഞ്ഞെടുപ്പ് വരാനിരിക്കേ പ്രശാന്തിനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നത് ആംആദ്മി ചില ലക്ഷ്യങ്ങള്‍ വച്ചുകൊണ്ട് തന്നെയാണ്.

അതേസമയം, ബീഹാറില്‍ മഹാസഖ്യം രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ പ്രശാന്ത് കിഷോര്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഹിന്ദുസ്ഥാനി അവാം മോര്‍ച്ച അധ്യക്ഷന്‍ ജിതന്‍ രാം മഞ്ചി ആര്‍.എല്‍.എസ്.പി മേധാവി ഉപേന്ദ്ര കുശ്‌വാല എന്നിവരുമായി പ്രശാന്ത് കിഷോര്‍ ചര്‍ച്ച നടത്തിയിരുന്നു

Other News in this category4malayalees Recommends