നോട്ടീസിലെ ദേവിയ്ക്ക് തൃഷയുടെ മുഖഛായ, സോഷ്യല്‍ മീഡിയയില്‍ ചിത്രം പ്രചരിച്ചതോടെ ഭാരവാഹികള്‍ക്കെതിരെ വിശ്വാസികള്‍ രംഗത്ത്

നോട്ടീസിലെ ദേവിയ്ക്ക് തൃഷയുടെ മുഖഛായ, സോഷ്യല്‍ മീഡിയയില്‍ ചിത്രം പ്രചരിച്ചതോടെ ഭാരവാഹികള്‍ക്കെതിരെ വിശ്വാസികള്‍ രംഗത്ത്
ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പുറത്തിറക്കിയ നോട്ടീസ് ഇപ്പോള്‍ ക്ഷേത്രം ഭാരവാഹികള്‍ക്ക് തലവേദനയായി മാറിയിരിക്കുകയാണ്. നോട്ടീസിലെ ദേവി തെന്നിന്ത്യന്‍ സിനിമാ താരം തൃഷയായിപ്പോയി എന്നതാണ് ഇതിന് കാരണം. നോട്ടീസ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വിശ്വാസികള്‍ ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ രംഗത്തുവരികയായിരുന്നു.

2018ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം മോഹിനിയിലെ തൃഷയുടെ ചിത്രമാണ് നോട്ടീസില്‍ ഉപയോഗിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിലെ കൊടിമുട്ടില്‍ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് നോട്ടിസ് പുറത്തിറക്കിയത്. നോട്ടീസില്‍ തൃഷയുടെ ചിത്രം പ്രത്യക്ഷപ്പെട്ടതോടെ ട്രോളന്‍മാര്‍ ഉള്‍പ്പടെ ഇത് ഏറ്റെടുക്കുകയായിരുന്നു.

ഇതോടെ നോട്ടീസ് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി മാറുകയും ചര്‍ച്ചക്ക് വഴി തെളിയിക്കുകയും ചെയ്തു. നിരവധി പേരാണ് നോട്ടീസ് പങ്കുവച്ച് രംഗത്തെത്തൊയത്. തൃഷയ കാണാന്‍ പാരിപ്പള്ളിയിലെ കൊടിമൂട്ടില്‍ ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ എത്തിയാല്‍ മതി എന്നാണ് ചിലരുടെ കമന്റ്.

Other News in this category



4malayalees Recommends