കാമുകിയുടെ ഭര്‍ത്താവിനെ കൊന്നു ; സ്വാഭാവിക മരണമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച കേസില്‍ യുവാവും സഹായിയും അറസ്റ്റില്‍

കാമുകിയുടെ ഭര്‍ത്താവിനെ കൊന്നു ; സ്വാഭാവിക മരണമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച കേസില്‍ യുവാവും സഹായിയും അറസ്റ്റില്‍
കാമുകിയുടെ ഭര്‍ത്താവിനെ കൊന്ന ശേഷം സ്വഭാവിക മരണമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച കേസില്‍ യുവാവും സഹായിയും അറസ്റ്റില്‍. മുംബൈ മലാഡിലാണ് സംഭവം. കഴിഞ്ഞ ഡിസംബര്‍ 20 നാണ് മലാഡ സ്വദേശിയായ മഹേഷ് പട്ടേല്‍ കൊല്ലപ്പെടുന്നത്. പാലില്‍ ഉറക്ക ഗുളികകള്‍ അമിതമായി കലര്‍ത്തി കൊല്ലാനായിരുന്നു പദ്ധതി. സഹായിയായ ഓട്ടോ ഡ്രൈവര്‍ ഉറക്കഗുളിക എത്തിച്ചു നല്‍കി. പാലില്‍ ഗുളികകള്‍ കലര്‍ത്തി നല്‍കിയെങ്കിലും മഹേഷ് മരിച്ചില്ല. അവശ നിലയിലായ മഹേഷിനെ ഭാര്യയും കാമുകനായ അരു സര്‍വേശ്വര്‍ ദാസും ചേര്‍ന്ന് തലയിണ അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

ഭര്‍ത്താവിന്റെത് സ്വാഭാവിക മരണമാണെന്ന് ഡോക്ടറെ ധരിപ്പിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റും യുവതി നേടി. മൃതദേഹം മറവ് ചെയ്‌തെങ്കിലും സംശയം തോന്നിയ ബന്ധുക്കള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് കൊലയുടെ കഥ പുറത്തുവന്നത്. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Other News in this category4malayalees Recommends