പോസ്റ്റ് ഗ്രാജുവേഷന്‍ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിച്ച് കാത്തിരിക്കുന്നവര്‍ക്ക് കാനഡയ്ക്ക് പുറത്തു പോയി തിരിച്ചു വന്നാലും ഇനി ജോലി ചെയ്യാം; ലഭിക്കുക വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ കാനഡ വിട്ടാലും വീണ്ടും തിരിച്ചു വന്ന് ജോലി ചെയ്യാനുള്ള അവകാശം

പോസ്റ്റ് ഗ്രാജുവേഷന്‍ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിച്ച് കാത്തിരിക്കുന്നവര്‍ക്ക് കാനഡയ്ക്ക് പുറത്തു പോയി തിരിച്ചു വന്നാലും ഇനി ജോലി ചെയ്യാം; ലഭിക്കുക വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ കാനഡ വിട്ടാലും വീണ്ടും തിരിച്ചു വന്ന് ജോലി ചെയ്യാനുള്ള അവകാശം
പോസ്റ്റ് ഗ്രാജുവേഷന്‍ വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെങ്കിലും ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് ഇനി കാനഡയില്‍ കഴിയണമെന്നില്ല. രാജ്യത്ത് മുഴുവന്‍ സമയവും വര്‍ക്ക് ചെയ്യാന്‍ യോഗ്യരായ ബിദുരധാരികള്‍ക്ക് ഒരു വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ തന്നെ കാനഡ വിട്ടാലും ഇവിടേക്ക് വീണ്ടും തിരിച്ചു വന്ന് ജോലി ചെയ്യാനുള്ള അവകാശമാണ് ലഭിക്കുക. ഫുള്‍ ടൈമായി വര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതിനായി ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് നിര്‍ബന്ധമായും പിജിഡബ്ല്യുപിക്ക് അപേക്ഷിക്കണം. പിജിഡബ്ല്യുപിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ 90 ദിവസത്തിന് മുകളില്‍ വേണ്ടി വരും.

പിജിഡബ്ല്യുപിക്ക് അപേക്ഷിക്കാന്‍ നിരവധി യോഗ്യതകള്‍ ആവശ്യമായുണ്ട്. പിജിഡബ്ല്യുപിക്ക് അപേക്ഷിക്കുന്ന സമയത്ത് സാധുതയുള്ള ഒരു സ്റ്റഡി പെര്‍മിറ്റ് വേണമെന്നുള്ളതാണ് ആദ്യത്തെ കാര്യം. ഡിഗ്രി, ഡിപ്ലോമ, അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ തങ്ങളുടെ സ്റ്റഡി പ്രോഗ്രാം ഈ അപേക്ഷകര്‍ പൂര്‍ത്തിയാക്കിയിരിക്കണം. ചുരുങ്ങിയത് ആറുമാസമെങ്കിലും ദൈര്‍ഘമുള്ള പോസ്റ്റ് - സെക്കന്ററി, വൊക്കേഷണല്‍, പ്രൊഫഷണല്‍ ട്രെയ്‌നിംഗ് പ്രോഗ്രാമുകള്‍ക്കായി ഡെസിഗ്നേറ്റഡ് ആയ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ എന്റോള്‍ ചെയ്തിട്ടുണ്ടാവണം. പഠന കാലയളവില്‍ ആഴ്ചയില്‍ 20 മണിക്കൂറിലധികം ഇവര് ജോലി ചെയ്തിട്ടുണ്ടാകരുത് എന്നിവയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. പിജിഡബ്ല്യുപി ലഭിക്കുന്നവര്‍ക്ക് പഠനത്തിന് ശേഷം കാനഡയില്‍ ജോലി ചെയ്യാനും താമസിക്കാനും സാധിക്കും. വര്‍ക്ക് പെര്‍മിറ്റിനുള്ള ഇവരുടെ അപേക്ഷയ്ക്ക് അനുമതി ലഭിച്ചാല്‍ മൂന്ന് മുതല്‍ എട്ട് വരെ മാസക്കാലത്തേക്ക് ഇവര്‍ക്ക് കാനഡയില്‍ ജോലി ചെയ്യാം.

Other News in this category



4malayalees Recommends