അഹമ്മദാബാദില്‍ ട്രംപ് ചെലവഴിക്കുന്ന 3 മണിക്കൂറിനായി ചെലവഴിക്കുന്നത് 85 കോടി രൂപ; അമേരിക്കന്‍ പ്രസിഡന്റിനെ വരവേല്‍ക്കാനായി ചെലവഴിക്കുന്നത് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ വാര്‍ഷിക ബജറ്റ് വിഹിതത്തിന്റെ ഒന്നരയിരട്ടിയാണെന്നും റിപ്പോര്‍ട്ട്

അഹമ്മദാബാദില്‍ ട്രംപ് ചെലവഴിക്കുന്ന 3 മണിക്കൂറിനായി ചെലവഴിക്കുന്നത് 85 കോടി രൂപ; അമേരിക്കന്‍ പ്രസിഡന്റിനെ വരവേല്‍ക്കാനായി ചെലവഴിക്കുന്നത് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ വാര്‍ഷിക ബജറ്റ് വിഹിതത്തിന്റെ ഒന്നരയിരട്ടിയാണെന്നും റിപ്പോര്‍ട്ട്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം മോടി കൂട്ടാന്‍ പണം വാരിയെറിഞ്ഞു ഗുജറാത്ത് സര്‍ക്കാര്‍. അഹമ്മദാബാദില്‍ ട്രംപ് ചെലവഴിക്കുന്ന 3 മണിക്കൂറിനായി 85 കോടി രൂപയാണ് സര്‍ക്കാര്‍ ചിലവാക്കുന്നതെന്നാണ് അനൗദ്യോഗിക കണക്കുകള്‍. കണക്കുകള്‍ പ്രകാരം സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ വാര്‍ഷിക ബജറ്റ് വിഹിതത്തിന്റെ ഒന്നരയിരട്ടിയാണ് ട്രംപിനായി ചിലവാക്കുന്നത്. ഗുജറാത്ത് നഗരത്തിലും ചേരി പ്രദേശങ്ങളിലുമായി മോഡിയുടെയും ട്രംപിന്റെയും ഫ്‌ലെക്‌സുകളാണ്. ചേരി പ്രദേശങ്ങളെ ട്രംപിന്റെ മുന്നില്‍ നിന്ന് കെട്ടിമറച്ചു കൊണ്ട് വന്‍ മതിലുകളാണ് ഗുജറാത്തില്‍ സര്‍ക്കാര്‍ പണിതത്.


നഗരത്തിന്റെ ദൈന്യമുഖം ട്രംപില്‍ നിന്ന് കെട്ടിമറച്ചു കൊണ്ട് ഗുജറത്തിനെ മുഖം മിനുക്കി പുറത്തു കാട്ടിയിരിക്കുകയാണ് സര്‍ക്കാര്‍. ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തെ തുടര്‍ന്ന് ഗുജറാത്തിലെ സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും സര്‍ക്കാര്‍ അവധി നല്‍കി. ട്രംപിന്റെ സ്വീകരണ പരിപാടിയുമായി ബന്ധപ്പെട്ട ചുമതലകളും റോഡ് ഷോയ്ക്കായി പാതയോരങ്ങളിലും സമ്മേളനത്തിനായി സ്റ്റേഡിയത്തില്‍ ആളുകളെ നിറയ്‌ക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനും ബിജെപി ഗുജറാത്ത് ഘടകത്തിനുമാണ്. ട്രംപും മോഡിയും ഗുജറാത്തില്‍ എത്തിയാല്‍ അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ രാജ്യാന്തര വിമാനത്താവളം മുതല്‍ ഇന്ദിരാ ബ്രിഡ്ജ് വരെയുള്ള റോഡിനിരുവശവും വര്‍ണശബളമായ അലങ്കാരം ആരേയും അമ്പരപ്പിക്കുന്ന നിലയിലാണ് ഒരുക്കിയിട്ടുള്ളത്.

ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് എയര്‍പോര്‍ട്ടില്‍ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഹമ്മദാബാദിലെ പൊതുറാലിയെ അഭിസംബോധന ചെയ്ത ശേഷം അദ്ദേഹം ആഗ്രയിലേക്ക് തിരിക്കും. യു.എസ് പ്രഥമ വനിത മെലാനിയ ട്രംപിന്റെ കൂടെയാണ് ട്രംപ് താജ്മഹല്‍ സന്ദര്‍ശിക്കുക.മൊട്ടേര സ്റ്റേഡിയത്തിലെ സുരക്ഷ ഞായറാഴ്ച്ച മുതല്‍ യു.എസ് സംഘം ഏറ്റെടുത്തു. ട്രംപിന്റെ സന്ദര്‍ശനം കണക്കിലെടുത്ത് നഗരത്തില്‍ സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും ഇന്ന് അവധിയാണ്.

Other News in this category4malayalees Recommends