തൊഴിലിടങ്ങളിലുണ്ടാകുന്ന ഭീകരാക്രമണങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കാന്‍ തീരുമാനിച്ച് ഹോം ഓഫീസ്; ടെററിസത്തെ കൗണ്ടര്‍ ചെയ്യാന്‍ നിയമം നിര്‍മിക്കാനും തീരുമാനം

തൊഴിലിടങ്ങളിലുണ്ടാകുന്ന ഭീകരാക്രമണങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കാന്‍ തീരുമാനിച്ച് ഹോം ഓഫീസ്; ടെററിസത്തെ കൗണ്ടര്‍ ചെയ്യാന്‍ നിയമം നിര്‍മിക്കാനും തീരുമാനം

തങ്ങളുടെ തൊഴിലിടങ്ങളിലുണ്ടാകുന്ന ഭീകരാക്രമണങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കാന്‍ തീരുമാനിച്ച് ഹോം ഓഫീസ്. പൊതു ഇടങ്ങളുടെ ഉടമകള്‍ക്കും ഓപ്പറേറ്റര്‍മാര്‍ക്കും ഭീകര ആക്രമണങ്ങളെ നേരിടുന്നതുമായ നടപടികളെ കുറിച്ച് അവബോധമുണ്ടാക്കാനാണ് ഇത്തരമൊരു നിയമത്തിന് ഹോം ഓഫീസ് ഒരുങ്ങുന്നത്. ഇത്തരത്തില്‍ ടെററിസത്തെ കൗണ്ടര്‍ ചെയ്യാനുള്ള ഒരു നിയമവും നിലവില്‍ നിലവിലില്ല. സ്‌പെഷലിസ്റ്റ് പോലീസ് സെക്യൂരിറ്റി അഡൈ്വസര്‍മാരുടെ നാഷണല്‍ നെറ്റ്വര്‍ക്കാണ് ഈ പരിശീലനം നല്‍കുക.


അതിരുകവിഞ്ഞ സമ്മര്‍ദമില്ലാതെ പൊതുസമൂഹത്തെ സംരക്ഷിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് സെക്യൂരിറ്റി മിനിസ്റ്റര്‍ ജെയിംസ് ബ്രോക്കണ്‍ഷെയര്‍ പറഞ്ഞു. പുതിയ നിയമവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ അഭിപ്രായമാരായാനുള്ള ഒരു പബ്ലിക് കണ്‍സള്‍ട്ടേഷന്‍ അടുത്ത് തന്നെ തങ്ങള്‍ നടത്തുമെന്നും വിവിധ ബിസിനസുകളോടും പൊതുമേഖലയോടും നിയമവുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ തേടുമെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിന്റെ സാധ്യതകള്‍ ഇത് എങ്ങനെ നടപ്പിലാക്കണം തുടങ്ങിയ കാര്യങ്ങളിലും ജനങ്ങളുടെ അഭിപ്രായം തേടും.പൊതു സമൂഹത്തെ സുരക്ഷിതമാക്കുകയും കൂടുതല്‍ കുടുംബങ്ങള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടമാകുന്നത് ഒഴിവാക്കുകയും ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

കൗണ്ടര്‍ ടെററിസം പോളിസിംഗിന്റെ തലവനായ നെയ്ല്‍ ബസു നീക്കത്തെ സ്വാഗതം ചെയ്തു. ഭീകരാക്രമണം എപ്പോള്‍ എവിടെ വേണമെങ്കിലും സംഭവിക്കാമെന്നും ബിസിനസുകള്‍ സ്വകാര്യ മേഖല എന്നിവയ്‌ക്കെല്ലാം നാം അഭിമുഖീകരിക്കുന്ന ഭീഷണിയില്‍ നിന്ന് വലിയ രീതിയിലുള്ള സംരക്ഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

Other News in this category4malayalees Recommends