ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് ലൈനര്‍ കപ്പലില്‍ നിന്ന് ഒഴിപ്പിച്ച് ബ്രിട്ടണിലെത്തിച്ച 32 പേരില്‍ നാല് പേര്‍ക്ക് കൊറോണ ബാധ; ഇതോടെ ബ്രിട്ടണിലെ കൊറോണ ബാധിതരുടെ എണ്ണം 13 ആയി; രോഗം സ്ഥിരീകരിച്ചവരെ ഐസൊലേഷന്‍ സെന്ററുകളിലേക്ക് മാറ്റി

ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് ലൈനര്‍ കപ്പലില്‍ നിന്ന് ഒഴിപ്പിച്ച് ബ്രിട്ടണിലെത്തിച്ച 32 പേരില്‍ നാല് പേര്‍ക്ക് കൊറോണ ബാധ; ഇതോടെ ബ്രിട്ടണിലെ കൊറോണ ബാധിതരുടെ എണ്ണം 13 ആയി; രോഗം സ്ഥിരീകരിച്ചവരെ ഐസൊലേഷന്‍ സെന്ററുകളിലേക്ക് മാറ്റി

കൊറോണ വൈറസ് ബാധിച്ച യാത്രക്കാരുമായി ജപ്പാനിലെ യോകോഹാമയില്‍ നങ്കൂരമിട്ട ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് ലൈനര്‍ കപ്പലില്‍ നിന്ന് ഒഴിപ്പിച്ച് ബ്രിട്ടണിലെത്തിച്ച 32 പേരില്‍ നാല് പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ യുകെയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 13 ആയി. വിരാലിലെ ആരോ പാര്‍ക് ഹോസ്പിറ്റലില്‍ നിന്ന് രോഗം സ്ഥിരീകരിച്ചവരെ സ്‌പെഷ്യലിസ്റ്റ് എന്‍എച്ച്എസ് ഇന്‍ഫെക്ഷന്‍ സെന്ററുകളിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ട് രോഗികള്‍ ഷെഫീല്‍ഡിലെ റോയല്‍ ഹല്ലാംഷെയറിലാണുള്ളത്, ഒരാള്‍ ലിവര്‍പൂളിലെ റോയലിലാണ്, നാലാമത്തേയാളെ ന്യൂകാസിലിലെ റോയല്‍ വിക്ടോറിയ ഇന്‍ഫര്‍മറിയിലേക്ക് മാറ്റിയതായി എന്‍എച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു.


30 ബ്രിട്ടീഷുകാരും രണ്ട് ഐറിഷ് പൗരന്മാരുമുള്‍പ്പെടുന്ന സംഘത്തെയാണ് കഴിഞ്ഞ ദിവസം തിരിച്ചെത്തിച്ചത്. ഇവരെ ആരോ പാര്‍ക് ഹോസ്പിറ്റലില്‍ നിരീക്ഷിച്ചു വരികയായിരുന്നു. അടുത്ത 14 ദിവസമാണ് ഇവരുടെ നിരീക്ഷണ കാലയളവ്. കപ്പലിലുണ്ടായിരുന്നവരില്‍ തിരിച്ചു വരുന്നതിന് മുന്‍പ് രോഗബാധ സ്ഥിരീകരിച്ചവരെ ജപ്പാനിലെ ആശുപത്രിയിലാക്കിയിരിക്കുകയാണ്. ഇവരെ ചികില്‍സയ്ക്കു ശേഷമായിരിക്കും തിരികെയെത്തിക്കുക.

കൊറോണ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഈ സ്‌പെഷ്യലിസ്റ്റ് കേന്ദ്രങ്ങള്‍ നന്നായി തയ്യാറാണെന്നും ഈ വര്‍ഷം ആദ്യം ന്യൂകാസില്‍ യൂണിറ്റ് വൈറസ് ബാധിച്ച രണ്ട് രോഗികളെ വിജയകരമായി ചികിത്സിക്കുകയും ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തുവെന്ന് എന്‍എച്ച്എസ് സ്ട്രാറ്റജിക് ഇവന്റ് ഡയറക്ടര്‍ പ്രൊഫ. കീത്ത് വില്ലറ്റ് പറഞ്ഞു. ടെസ്റ്റ് പോസിറ്റീവ് ആകുന്ന യാത്രക്കാരെ ഉടന്‍ തന്നെ സ്‌പെഷ്യലിസ്റ്റ് എന്‍എച്ച്എസ് പരിചരണത്തിലേക്ക് കൊണ്ടുപോകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വുഹാനില്‍ നിന്ന് നേരത്തെ എത്തിച്ച 83 പേരെ വിരാലിലെ ആരോ പാര്‍ക്ക് ഹോസ്പിറ്റലിലായിരുന്നു.യുകെയില്‍ കൊറോണ വൈറസ് പടരാതിരിക്കാന്‍ എന്‍എച്ച്എസ് പൈലറ്റ് സ്‌കീം നടത്തിവരുകയായിരുന്നു. യുകെയിലെ ആശുപത്രികളെ കൊറോണ സമ്മര്‍ദത്തില്‍നിന്നു രക്ഷിയ്ക്കാന്‍ നഴ്സുമാരെ ഉപയോഗിച്ച് കാര്‍ പാര്‍ക്കുകളില്‍ സ്വാബ് പരിശോധന തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്.
Other News in this category4malayalees Recommends