പെര്‍മനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കാന്‍ 153 കാന്‍ഡിഡേറ്റുകളെ ഇന്‍വൈറ്റ് ചെയ്ത് പ്രിന്‍സ് എഡ്വാഡ് ഐലന്‍ഡ്; ഇന്‍വൈറ്റ് ചെയ്തത് എക്‌സ്പ്രസ് എന്‍ട്രി, ലേബര്‍ ഇംപാക്റ്റ്, ബിസിനസ് ഇംപാക്റ്റ് വിഭാഗങ്ങളില്‍

പെര്‍മനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കാന്‍ 153 കാന്‍ഡിഡേറ്റുകളെ ഇന്‍വൈറ്റ് ചെയ്ത് പ്രിന്‍സ് എഡ്വാഡ് ഐലന്‍ഡ്; ഇന്‍വൈറ്റ് ചെയ്തത് എക്‌സ്പ്രസ് എന്‍ട്രി, ലേബര്‍ ഇംപാക്റ്റ്, ബിസിനസ് ഇംപാക്റ്റ് വിഭാഗങ്ങളില്‍

ഫെബ്രുവരി 20ന് പുറപ്പെടുവിച്ച ഏറ്റവും പുതിയ ഡ്രോയില്‍ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കാന്‍ 153 കാന്‍ഡിഡേറ്റുകളെ ഇന്‍വൈറ്റ് ചെയ്ത് പ്രിന്‍സ് എഡ്വാഡ് ഐലന്‍ഡ്. എക്‌സ്പ്രസ് എന്‍ട്രി, ലേബര്‍ ഇംപാക്റ്റ്, ബിസിനസ് ഇംപാക്റ്റ് വിഭാഗങ്ങളിലാണ് പ്രിന്‍സ് എഡ്വാഡ് ഐലന്‍ഡ് പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം (പിഇഐ പിഎന്‍പി) ഇന്‍വിറ്റിഷനുകള്‍ അയച്ചത്. ഇന്‍വൈറ്റ് ചെയ്തിട്ടുള്ളവരില്‍ എക്‌സ്പ്രസ് എന്‍ട്രി , ലേബര്‍ ഇംപാക്റ്റ് വിഭാഗങ്ങളിലുള്ള 143 കാന്‍ഡിഡേറ്റുകള്‍ക്ക് കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കാന്‍ സാധിക്കും.


പിഇഐ പിഎന്‍പിയുടെ എക്‌സ്പ്രസ് എന്‍ട്രി കാറ്റഗറി കനേഡിയന്‍ സര്‍ക്കാരിന്റെ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ ക്ലാസ്, ഫെഡറല്‍ സ്‌കില്‍ ട്രേഡ്‌സ് ക്ലാസ്, കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ് തുടങ്ങിയ മൂന്ന് വിഭാഗങ്ങളിലേക്കുള്ള കാന്‍ഡിഡേറ്റുകളെയാണ് കനേഡിയന്‍ സര്‍ക്കാരിന്റെ എക്പ്രസ് എന്‍ട്രി സിസ്റ്റം വഴി തെരഞ്ഞെടുക്കുന്നത്. മൂന്ന് ഫെഡറല്‍ ഹൈ സ്‌കില്‍ഡ് പ്രോഗ്രാമുകള്‍ വഴിയുള്ള പുതിയ പെര്‍മനന്റ് റെസിഡന്റ് അഡ്മിഷനുകള്‍ ഈ വര്‍ഷം 85,800ത്തിലേക്കും അടുത്ത വര്‍ഷം 88,800ത്തിലേക്കും വര്‍ധിക്കുമെന്നാണ് കരുതുന്നത്. പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ ലഭിക്കുന്ന എക്സ്പ്രസ് എന്‍ട്രി കാന്‍ഡിഡേറ്റുകള്‍ക്ക് ഫെഡറല്‍ റാങ്കിംഗ് സ്‌കോറില്‍ അധികമായി 600 പോയ്ന്റ് കൂടി ലഭിക്കും. ഗവണ്‍മെന്റ് ഓഫ് കാനഡയില്‍ നിന്ന് കനേഡിയന്‍ പെര്‍മെനന്റ് റസിഡന്‍സിന് അപേക്ഷിക്കാനുള്ള ഇന്‍വിറ്റിഷന്‍ ഈ പോയ്ന്റ് വഴി ഉറപ്പാകുന്നു.

Other News in this category



4malayalees Recommends