കൊറോണ വൈറസ് ഭീതി നിക്ഷേപകരുടെ ആത്മവിശ്വാസമിടിക്കുന്നു; പതിനൊന്ന് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് ഇടിഞ്ഞ് ഓസ്‌ട്രേലിയന്‍ ഡോളര്‍; വ്യാപാരം തുടങ്ങിയപ്പോള്‍ 66 യുഎസ് സെന്റിലേക്ക് മൂല്യം ഇടിഞ്ഞു

കൊറോണ വൈറസ് ഭീതി നിക്ഷേപകരുടെ ആത്മവിശ്വാസമിടിക്കുന്നു; പതിനൊന്ന് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് ഇടിഞ്ഞ് ഓസ്‌ട്രേലിയന്‍ ഡോളര്‍; വ്യാപാരം തുടങ്ങിയപ്പോള്‍ 66 യുഎസ് സെന്റിലേക്ക് മൂല്യം ഇടിഞ്ഞു

പതിനൊന്ന് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് ഇടിഞ്ഞ് ഓസ്‌ട്രേലിയന്‍ ഡോളര്‍. കൊറോണ വൈറസ് ഭീതിയാണ് ഓസ്‌ട്രേലിയന്‍ ഡോളറിന്റെ മൂല്യത്തെ ബാധിച്ചത്. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ 66 യുഎസ് സെന്റിലേക്കാണ് മൂല്യം താഴ്ചന്നത്. കൊറോണ വൈറസ് പടരുന്നത് ആഗോള സാമ്പത്തിക സ്ഥിതിയെ ബാധിക്കുമോ എന്ന് നിക്ഷേപകര്‍ ഭയപ്പെടുന്നുണ്ട്. ഇതാണ് വിപണി ഇടിയാനിടയായ പ്രധാന കാരണം. ഒരു ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്കാണ് ഈ ഭയം ഓസ്‌ട്രേലിയന്‍ ഡോളറിനെ കൊണ്ടെത്തിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ 50 ബില്യണ്‍ ഇടിവാണ് വിപണിയില്‍ ഉണ്ടായത്.


കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നത് കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമോ എന്ന ആശങ്ക ലോകമെമ്പാടും നിലനില്‍ക്കുന്നുണ്ട്. യുഎസ്, യൂറോപ്യന്‍ വിപണികളും കഴിഞ്ഞ ദിവസം ഈ ആശങ്കകള്‍ പ്രതിഫലിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഓസ്‌ട്രേലിയന്‍ ഡോളറിന്റെ മൂല്യത്തിലും ഇടിവുണ്ടായത്. ഊര്‍ജ്ജം, വ്യവസായം, ഫിനാന്‍സ്, ഇന്‍ഫോ ടെക്, കണ്‍സ്യൂമര്‍ ഡിസ്‌ക്രീഷണറി ഇന്‍ഡിക്‌സ് തുടങ്ങിയ മേഖലകളിലെല്ലാം ഇടിവുണ്ടായി. അതേസമയം, കൊറോണ വൈറസിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പഠിച്ച് തീരുമാനമെടുക്കാന്‍ സൌദിയിലെ റിയാദില്‍ ചേര്‍ന്ന ജി-20 ധനകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ധാരണ. കൊറോണ വൈറസ് ഉണ്ടാക്കിയ പ്രത്യാഘാതം വരും മാസങ്ങളിലും സാമ്പത്തിക രംഗത്ത് പ്രതിഫലിക്കുമെന്ന് യോഗം വിലയിരുത്തി. ആഗോളതലത്തില്‍ ഈ വര്‍ഷം പ്രതീക്ഷിച്ച വളര്‍ച്ച കൊറോണ പ്രശ്‌നത്തിന്റെ വ്യാപ്തിയെ ആശ്രയിച്ചാണെന്നും യോഗം വിലയിരുത്തി.

Other News in this category4malayalees Recommends