ക്യൂന്‍സ്ലന്‍ഡിലും നോര്‍ത്തേണ്‍ ടെറിട്ടറിയിലും എസ്തര്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്; കാറ്റഗറി രണ്ടായിരുന്ന കാറ്റിന്റെ ശക്തി ഒന്നായി കുറഞ്ഞിട്ടുണ്ടെങ്കിലും കനത്ത മഴ പ്രതീക്ഷിക്കാമെന്ന് മുന്നറിയിപ്പ്

ക്യൂന്‍സ്ലന്‍ഡിലും നോര്‍ത്തേണ്‍ ടെറിട്ടറിയിലും എസ്തര്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്; കാറ്റഗറി രണ്ടായിരുന്ന കാറ്റിന്റെ ശക്തി ഒന്നായി കുറഞ്ഞിട്ടുണ്ടെങ്കിലും കനത്ത മഴ പ്രതീക്ഷിക്കാമെന്ന് മുന്നറിയിപ്പ്

ക്യൂന്‍സ്ലന്‍ഡിലും നോര്‍ത്തേണ്‍ ടെറിട്ടറിയിലും എസ്തര്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്. 130 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാറ്റഗറി രണ്ടായിരുന്ന കാറ്റിന്റെ ശക്തി കാറ്റഗറി ഒന്നായി കുറഞ്ഞിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ ചുഴലിക്കാറ്റ് ഉയര്‍ന്ന തിരമാലകള്‍ക്ക് കാരണമാകാമെന്നാണ് മുന്നറിയിപ്പ്. കൂടാതെ, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനും ഇടയുണ്ട്. കാറ്റ് ഈ ആഴ്ചാവസാനത്തോടെ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ വീശാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊടുങ്കാറ്റ് ശക്തമായ മഴയ്ക്കും കാരണമായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.


മാസങ്ങളായി കാട്ടുതീ പടര്‍ന്ന ഓസ്‌ട്രേലിയയില്‍ ആശ്വാസമായി ഈ മാസമാദ്യം കനത്ത മഴ എത്തിയിരുന്നു.. സിഡ്‌നി നഗരത്തില്‍ 30 വര്‍ഷത്തിനിടെ പെയ്ത കൂടിയമഴ രേഖപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ കാട്ടുതീ നാശം വിതയ്ക്കുന്ന ന്യൂ സൗത്ത് വെയില്‍സിലും വിക്ടോറിയയിലും ഉള്‍പ്പെടെ കനത്തമഴ പെയ്തു. കഴിഞ്ഞമാസവും ഇവിടെ മഴപെയ്‌തെങ്കിലും തീ ശമിച്ചിരുന്നില്ല. മാസങ്ങളായി 40 ഡിഗ്രിക്കുമുകളിലായിരുന്ന ചൂട് കുറഞ്ഞത് ജനങ്ങള്‍ക്ക് ആശ്വാസമായി. എന്നാല്‍ അതിശക്തമായി പെയ്ത മഴ ജനജീവിതം ദുരിതത്തിലാക്കുകയും ചെയ്തിരുന്നു. വൈദ്യുതി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം പലയിടങ്ങളിലും തടസപ്പെട്ടു. ഇതിനു പിന്നാലെയാണ് പുതിയ കൊടുങ്കാറ്റും എത്തുന്നത്.

Other News in this category



4malayalees Recommends