കൊറോണ ഭീതിയെ തുടര്‍ന്ന് ദേഹമാസകലം സ്വയം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് സ്ത്രീയും പുരുഷനും; ഓസ്ട്രേലിയയില്‍ നിന്നുള്ള വിമാനത്തിലെ കാഴ്ച വൈറലാകുന്നു; കൊറോണ ഭീതിയുടെ ആഴം മനസിലാക്കിത്തരുന്ന ദൃശ്യങ്ങള്‍ കാണാം

കൊറോണ ഭീതിയെ തുടര്‍ന്ന് ദേഹമാസകലം സ്വയം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് സ്ത്രീയും പുരുഷനും; ഓസ്ട്രേലിയയില്‍ നിന്നുള്ള വിമാനത്തിലെ കാഴ്ച വൈറലാകുന്നു; കൊറോണ ഭീതിയുടെ ആഴം മനസിലാക്കിത്തരുന്ന ദൃശ്യങ്ങള്‍ കാണാം

കൊറോണ ഭീതിയെ തുടര്‍ന്ന് ദേഹമാസകലം സ്വയം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് യാത്രക്കാരന്‍. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.ഓസ്ട്രേലിയയില്‍ നിന്നുള്ള വിമാനത്തിലെ കാഴ്ചയാണ് ഇത്. അലീസ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ പിങ്ക് പ്ലാസ്റ്റിക് വസ്ത്രം ധരിച്ച ഒരു സ്ത്രീയും ഒപ്പമുള്ള പുരുഷന്‍ ട്രാന്‍സ്പേരന്റ് പ്ലാസ്റ്റിക് കവറും ധരിച്ചിരിക്കുന്നത് കാണാം.


അതേസമയം, ചൈനയ്ക്ക് പുറമെ യൂറോപ്പിനെയും ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടരുന്നു. ഇറ്റലിയില്‍ ഇതുവരെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. 152 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. വൈറസ് വ്യാപനം കണക്കിലെടുത്ത് വെനീസ് കാര്‍ണിവല്‍ വെട്ടിച്ചുരുക്കി.ഇറാനില്‍ ഇതുവരെ എട്ട് മരണം സ്ഥിരീകരിച്ചു കഴിഞ്ഞു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇറാക്കും പാകിസ്താനും ഇറാനിലേക്കുള്ള യാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.കൊറോണ വൈറസ് ബാധിച്ച് ദക്ഷിണ കൊറിയയില്‍ ആറുപേരാണ് മരിച്ചത്. 600 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് . അതേസമയം ചൈനയില്‍ മരിച്ചവരുടെ എണ്ണം 2494 ആയി. 76,936 പേര്‍ക്ക് ഇതുവരെ ചൈനയില്‍ കൊറോണ സ്ഥിരീകരിച്ചു കഴിഞ്ഞു.രാജ്യം സമാനതകളില്ലാത്ത ആരോഗ്യ അടിയന്തരാവസ്ഥയിലാണെന്ന് പ്രസിഡന്റ് ഷി ജിന്‍ പിങ് പറഞ്ഞു.


Other News in this category



4malayalees Recommends