ഒരുക്കിയിരിക്കുന്നത് ഗുജറാത്തി വിഭവങ്ങള്‍.. ട്രംപിനു ഭക്ഷണം വിളമ്പാന്‍ സ്വര്‍ണ്ണത്തളികയും വെള്ളിപ്പാത്രങ്ങളും !!

ഒരുക്കിയിരിക്കുന്നത് ഗുജറാത്തി വിഭവങ്ങള്‍.. ട്രംപിനു ഭക്ഷണം വിളമ്പാന്‍ സ്വര്‍ണ്ണത്തളികയും വെള്ളിപ്പാത്രങ്ങളും !!
ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ട്രംപിനായി വൈവിധ്യമുള്ള ഭക്ഷ്യവിഭവങ്ങളാണ് ഒരുക്കുന്നത്. ഗുജറാത്തി വിഭവമായ ഖമന്‍, ബ്രൊക്കോളികോണ്‍ സമൂസ, മള്‍ട്ടി ഗ്രെയിന്‍ റൊട്ടി, സ്‌പെഷ്യല്‍ ഗുജറാത്തി ജിഞ്ചര്‍ ടീ, ഐസ് ടീ, കരിക്കിന്‍വെള്ളം തുടങ്ങിയവയാണ് ട്രംപിനുള്ള പ്രധാനവിഭവങ്ങള്‍.

ട്രംപിന് വിഭവ സമൃദ്ധമായ ഭക്ഷണം വിളമ്പുവാന്‍ സ്വര്‍ണ്ണത്തളികയും വെള്ളിപ്പാത്രങ്ങളും റെഡിയാണ്. ജയ്പൂരില്‍ നിന്നാണ് സ്വര്‍ണ്ണത്തളികയും വെള്ളിപ്പാത്രങ്ങളും എത്തിച്ചിരിക്കുന്നത്. ഇവയ്ക്ക് പ്രത്യേകം പേര് തന്നെ നല്‍കിയിട്ടുമുണ്ട്. 'ട്രംപ് കളക്ഷന്‍' എന്ന പേരിലുള്ള ഇതിന്റെ രൂപകല്‍പ്പന അരുണ്‍ പാബുവാളാണ് നിര്‍വ്വഹിച്ചത്. മുന്‍ പ്രസിഡന്റ് ഒബാമ ഇന്ത്യ സന്ദര്‍ശിച്ച 2010, 2015 വര്‍ഷങ്ങളിലും പാബുവാള്‍ ആണ് പ്രത്യേക പാത്രങ്ങള്‍ നിര്‍മിച്ചത്.

ചെമ്പിലും ഓടിലും നിര്‍മ്മിക്കുന്ന പാത്രങ്ങളില്‍ സ്വര്‍ണ്ണവും വെള്ളിയും പ്രത്യേക രീതിയില്‍ വിളക്കി ചേര്‍ക്കുകയാണ് ചെയ്യുന്നത്. മൂന്നാഴ്ച്ച കൊണ്ടാണ് ട്രംപിനും കുടുംബത്തിനും ഉപയോഗിക്കുന്നതിനുള്ള പാത്രങ്ങള്‍ നിര്‍മിച്ചതെന്നും പാബുവാള്‍ വ്യക്തമാക്കി. ഫോര്‍ച്യൂണ്‍ ലാന്‍ഡ്മാര്‍ക്ക് ഹോട്ടലിലെ ഷെഫ് സുരേഷ് ഖന്നയ്ക്കാണ് ട്രംപിനും കുടുംബത്തിനുമുള്ള ഭക്ഷണം തയ്യാറാക്കാനുള്ള ചുമതല.

Other News in this category



4malayalees Recommends