ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തില്‍ വനിതാദിനത്തില്‍ പുതുമയാര്‍ന്ന കര്‍മപദ്ധതികള്‍
ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ ദശവത്സരത്തോട് അനുബന്ധിച്ച് മാര്‍ച്ച് എട്ടാം തീയതി ഞായറാഴ്ച ആഗോള വനിതാദിനം പ്രത്യേക പരുപാടികളോടെ ആഘോഷിക്കുന്നു.
വനിത ശാക്തീകരണത്തിന്റെ ഭാഗമായി നാട്ടിലെ 101 വനിതകള്‍ക്ക് സ്വയം തൊഴിലിന്റെ ഭാഗമായി 101 തയ്യല്‍ മെഷീന് സമ്മാനമായി നല്കുന്നു . അതിനുള്ള പ്രത്യേക പരിശീലന കോഴ്സും സൗജന്യമായി നല്‍കുന്നതാണ് . ദശവത്സരത്തിലെ ഈ കാരുണ്യസ്പര്ശനത്തിന് വനിതകളുടെ ഇടയില്‍ നിന്നും ആത്മാര്‍ത്ഥമായ സഹകരമാണ് ലഭിക്കുന്നത് . അതോടൊപ്പം വനിതകള്‍ക്കായി പുതുമയാര്‍ന്ന വിവിധയിനം മത്സരങ്ങളും ഇടവകയുടെ വിമന്‍സ് മിനിസ്ടിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു.