ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ വാര്‍ഷികവും ഭാരവാഹികളുടെ സ്ഥാനാരോഹണവും ആഘോഷിച്ചു

ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ വാര്‍ഷികവും ഭാരവാഹികളുടെ സ്ഥാനാരോഹണവും ആഘോഷിച്ചു
ന്യൂയോര്‍ക്ക്: ഇന്ത്യാ കത്തോലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ നാല്പത്തിയൊന്നാം വാര്‍ഷികവും ഭാരവാഹികളുടെ സ്ഥാനാരോഹണവും സമുചിതമായി ആഘോഷിച്ചു. ഇന്ത്യാ കത്തോലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ നാല്പത്തിയൊന്നാം വാര്‍ഷികവും ഭാരവാഹികളുടെ സ്ഥാനാരോഹണവും, ഹാന്‍ഡിങ് ഓവര്‍ സെറിമണയും ഫെബ്രുവരി എട്ടാം തിയതി ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍വച്ച് പ്രബുദ്ധ സദസിനു മുന്‍പാകെ നടത്തപ്പെട്ടു.


അമേരിക്കയിലെ ആദ്യകാലസം ഘടനകളില്‍ ഒന്നാണ് കാത്തലിക് അസോസിയേഷന് ഓഫ് അമേരിക്ക. പ്രസിഡന്റ് ലിജോ ജോണ്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍, മല ങ്കര കാത്തോലിക്കാ കത്തീഡ്രല്‍ വികാരി ഫാ. നോബി അയ്യനേത്ത് ഭദ്രദീപംതെളിയിച്ച് ഉദ്ഘാടനംചെയ്തു.. ആദ്യകാലസംഘടനകളില്‍ ഒന്നായ കാത്തലിക് അസോസിയേഷന് ഓഫ്അമേരിക്കഅമേരിക്കന് മലയാളി സംഘടനകള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വലിയ മാതൃക ആണെന്ന് അദ്ദേഹംപറഞ്ഞു


.ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ് മുഖ്യഅതിഥിയായിരുന്നു. പ്രസിഡന്റ് ലിജോ ജോണ്‍, വൈസ് പ്രസിഡന്റ് ആന്റോ വര്‍ക്കി, സെക്രട്ടറി ജോസ് മലയില്‍, ജോയിന്റ് സെക്രട്ടറി റോയ് ആന്റണി, ട്രഷറര്‍ മേരി ഫിലിപ്പ്, കമ്മിറ്റിഅംഗങ്ങളായി ഇട്ടൂപ് ദേവസ്യ, ജോര്‍ജ് ജോസഫ്, ജോസി സ്‌കറിയ, ഫിലിപ്പ് മത്തായി, ബോര്‍ഡ് ഓഫ ്ട്രസ്റ്റീ ചെയര്‍മാന്‍ ജോണ്‍ കെ. ജോര്‍ജ്, ട്രസ്റ്റീ മെമ്പര്‍ പോള്‍ പി ജോസ് എന്നിവര്‍ ചെയര്‍മാന്‍ ഡോ. ജോസ് കന്നാട്ടില്‍ നിന്നും സത്യാവാജകം ഏറ്റുചൊല്ലി അധികാരം ഏറ്റെടുത്തു.


അധ്യക്ഷ്യപ്രസംഗത്തില്‍ പ്രസിഡന്റ് ലിജോ ജോണ്‍ അസ്സോസിയേഷന്റെ മുഖമുദ്രയായ ജീവകാരുണ്യ പ്രവര്‍ത്തങ്ങളെ മുന്‍നിര്‍ത്തി പ്രവൃത്തിക്കുമെന്നും, 2020ല്‍ അസോസിയേഷന്‍ നടത്തുവാന്‍ പോകുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെപറ്റി വിവരിക്കുകയും, അസോസിയേഷന്‍ന്റെ പ്രവര്‍ത്തങ്ങള്‍ വളരെ ഉര്‍ജ്വലമായി മുന്‍പോട്ടുകൊണ്ടുപോകുമെന്നും പറഞ്ഞു. ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുവാന്‍ എല്ലാവരുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി.ചടങ്ങില്‍ 2019 കാത്തോലിക് വോയിസ് (സുവനീര്‍) റോക്ക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ആനിപോള്‍ ചീഫ് എഡിറ്റര്‍ ജോണ്‍ കെ ജോര്‍ജ് നിന്നും പ്രകാശനം നടത്തപ്പെട്ടു.


മുന്‍ പ്രസിഡന്റ് പോള്‍ പി ജോസ് തന്റെ മറുപടി പ്രസംഗത്തില്‍ 2019 യില്‍ അസോസിയേഷന്‍ കേരളത്തില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ കേരളാ ജനതയുമായി കൈകോര്‍ത്തു പിടിച്ചുകൊണ്ടു ചെയ്തുകൊടുത്ത ഭാവനത്തെപ്പറ്റിയും, കേരളാ ഫൈന്‍ ആര്‍ടസ് സൊസൈറ്റിയുമായി ചേര്‍ ന്ന് നടത്തിയ ചാരിറ്റി ഷോ ജോളി എബ്രഹാം ക്രിസ്റ്റന്‍ ലൈവ് കണ്‍സേര്‍ട്ടില്‍ നിന്നും ലഫിച്ച 2000 ഡോളര്‍ വൈദ്യസഹായം നല്‍കുകയും, അസോസിയേഷന്‍ മുന്‍ പ്രസിഡന്റും മുന്‍ ചെയര്‍മാ നുമായ കെ.ജെ ഗ്രിഗറി സ്‌പോണ്‍സര്‍ ചെയ്ത എവര്‍ റോളിങ് ട്രോഫിയെപ്പറ്റിയും വിവരിക്കുകയുണ്ടായി.

ഗീതാഞ്ജലി മ്യൂസിക് ഗ്രൂപ്പ്,, അനൂപ്, റിയ അലക്‌സാണ്ടര്‍, അലക്‌സ് മനയില്‍, ആഷ്‌ലി വിന്‍സെന്റ ്എന്നിവരുടെ ഗാനാലാപനവും, മലങ്കര ചര്‍ച്ച് എല്‍മോണ്ട് സ്‌കിറ്റ്, സിറില്‍ മാത്യുവും ഗ്രൂപ്പും, അഷ്‌ലിന്‍ ബെന്നിയും ഗ്രൂപ്പും എന്നിവരുടെ സംഘനൃത്തവും ചടങ്ങിന് മാറ്റ്കൂടി.


സെക്രട്ടറി ജോസ് മലയില്‍ന്റെ സ്വാഗതത്തോടുകൂടിയ യോഗം, വൈസ് പ്രസിഡന്റ് ആന്റോ വര്‍ക്കി മേല്‍നോ ട്ടംനല്‍കുകയും ട്രഷറര്‍ മേരി ഫിലിപ്പ് നന്ദിയും പ്രകാശിപ്പിച്ചു. സ്വപ്നമലയില്‍ എംസിയായി പ്രവര്‍ത്തിക്കുകയും, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മേരികുട്ടി മൈക്കളിന്റെ നേതൃത്വത്തിലുള്ള കലാപരിപാടികള്‍ ചടങ്ങിന് കൊഴുപ്പേകുകയും ചെയ്തു.


ഐസിഎഎ മുന്‍ പ്രസിഡന്റുമാരായ കെ. ജെ. ഗ്രിഗോറി, ലീല മാരേട്ട്, ജോസ്ഞാറക്കുന്നേല്,ജോണ്‍ പോള്‍,അജിത് കൊച്ചുക്കുടി (കെസിഎന്‍എ), വിന്‍സെന്റ് സിറിയക് (കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്), ഷാജു സാം (ഫൊക്കാന), കോശി ഉമ്മന്‍ (വേള്‍ഡ് മലയാളി കൗണ്‍സില്‍) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.



Other News in this category



4malayalees Recommends