കൊറോണ വൈറസ് വ്യാപകമായി പടരുകയാണെങ്കില്‍ യുകെയില്‍ സ്‌കൂളുകള്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍; കുട്ടികളെ വൈറസില്‍ നിന്ന് സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങള്‍ക്കിടയില്‍ ആകെ വൈറസ് പടരുന്നത് തടയാനുള്ള നടപടിയാണിതെന്ന് വിശദീകരണം

കൊറോണ വൈറസ് വ്യാപകമായി പടരുകയാണെങ്കില്‍ യുകെയില്‍ സ്‌കൂളുകള്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍; കുട്ടികളെ വൈറസില്‍ നിന്ന് സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങള്‍ക്കിടയില്‍ ആകെ വൈറസ് പടരുന്നത് തടയാനുള്ള നടപടിയാണിതെന്ന് വിശദീകരണം

യുകെയുടെ ഏതെങ്കിലും ഒരു ഭാഗത്ത് കൊറോണ വൈറസിന്റെ പെട്ടെന്നുള്ള വ്യാപനം ഉണ്ടായാല്‍ സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ച് എമര്‍ജന്‍സി പ്ലാനേസ്. യുകെ സര്‍ക്കാരിന്റെ മുന്‍കരുതല്‍ പദ്ധതികളുടെ ഭാഗമായാണ് തീരുമാനം. സ്‌കൂളുകള്‍ അടക്കുന്നത് കുട്ടികളെ വൈറസില്‍ നിന്ന് സംരക്ഷിക്കുന്നതിനു മാത്രമല്ല ജനങ്ങള്‍ക്കിടയില്‍ ആകെ വൈറസ് പടരുന്നത് തടയാനും സഹായകമാണെന്ന് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.


തദ്ദേശീയമായി വൈറസ് പടരുന്നത് കുറയ്ക്കാന്‍ പ്രാദേശികാടിസ്ഥാനത്തില്‍ സ്‌കൂളുകള്‍ അടച്ചു പൂട്ടാന്‍ മുന്‍കരുതലെന്ന നിലയില്‍ പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു എന്ന് സര്‍ക്കാരിന്റെ ഇന്‍ഫ്‌ലുവന്‍സ പാന്‍ഡെമിക് സ്ട്രാറ്റജി വ്യക്തമാക്കുന്നു. പ്രദേശങ്ങളിലേക്കുള്ള യാത്രാനിയന്ത്രണം ട്രാവല്‍ റൂട്ടുകള്‍ അടച്ചുപൂട്ടുക തുടങ്ങിയ നടപടികള്‍ അവസാന മാര്‍ഗമായി മാത്രമേ അവ ലഭിക്കുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറ്റലി ഉള്‍പ്പെടെ യൂറോപ്പിലെ വിവിധ ഭാഗങ്ങളില്‍ കൊറോണാ വ്യാപനം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. വൈറസ് ബാധിച്ച് ഇറ്റലിയില്‍ ഇതുവരെ ഏഴ് പേരാണ് മരിച്ചത്.രാജ്യത്ത് നിലവില്‍ 229 രോഗികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ മറ്റു നിരവധി രാജ്യങ്ങള്‍ ഇറ്റലിയിലേക്ക് പോകുന്നവര്‍ക്ക് യാത്രാ വിലക്കും യാത്രാ മുന്നറിയിപ്പുമൊക്കെ നല്‍കുന്നുണ്ട്. എന്നാല്‍ ബ്രിട്ടണ്‍ ഇതുവരെ ഇത് പ്രഖ്യാപിച്ചിട്ടില്ല. നോര്‍ത്തേണ്‍ മേഖലയിലുള്ള ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട നഗരങ്ങളായ ലൊംബാര്‍ഡി വെനീറ്റോ എന്നിവിടങ്ങളില്‍ നിന്ന് ബ്രിട്ടണിലേക്ക് മടങ്ങുന്നവരോട് സെല്‍ഫ് ക്വാറന്റെയ്നിന് ആവശ്യപ്പെടാനാണ് സാധ്യത. ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ യുകെയിലും രോഗ ബാധിതരുടെ എണ്ണം ഉയരാനാണ് സാധ്യത.12 നഗരങ്ങളിലാണ് രോഗബാധ കണ്ടെത്തിയിട്ടുള്ളത്.

Other News in this category4malayalees Recommends