പ്രീതി പട്ടേലിന്റേത് ' ഡോഗ് വിസില്‍ പൊളിറ്റിക്‌സ്'; കുറഞ്ഞ വരുമാനവും വൈദഗ്ധ്യവുമുള്ള തൊഴിലാളികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കുന്നത് കാര്‍ഷിക, ഹോസ്പിറ്റാലിറ്റി രംഗങ്ങള്‍ക്ക് തിരിച്ചടി; ഹോം സെക്രട്ടറിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

പ്രീതി പട്ടേലിന്റേത് ' ഡോഗ് വിസില്‍ പൊളിറ്റിക്‌സ്'; കുറഞ്ഞ വരുമാനവും വൈദഗ്ധ്യവുമുള്ള തൊഴിലാളികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കുന്നത് കാര്‍ഷിക, ഹോസ്പിറ്റാലിറ്റി രംഗങ്ങള്‍ക്ക് തിരിച്ചടി; ഹോം സെക്രട്ടറിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

യുകെ ഹോം സെക്രട്ടറി പ്രീതി പട്ടേലിന് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടി ഇന്നലെ ഹൗസ് ഓഫ് കോമണ്‍സില്‍ ആണ് പ്രതിപക്ഷകക്ഷികള്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചത് നയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആയിരുന്നു പാര്‍ട്ടിയെ ചൊടിപ്പിച്ചത്. എല്ലാവര്‍ക്കും നേട്ടമുണ്ടാകുമെന്നു തോന്നുമെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് മാത്രം ഏറെ ഗുണം ചെയ്യുന്ന തരത്തിലുള്ള കുടിയേറ്റ നയങ്ങളാണ് നേതൃത്വത്തില്‍ സ്വീകരിക്കുന്നത് എന്നതായിരുന്നു പ്രധാന വിമര്‍ശനം.


രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്ന വര്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം വേണമെന്ന വ്യവസ്ഥയാണ് ഇതിന് തെളിവായി പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. ബ്രെക്‌സിറ്റ് ശേഷം മതിയായ ജീവനക്കാരെ നിയമിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഉയര്‍ന്ന ഭക്ഷ്യ വിലയും ബിസിനസ് പരാജയനും ഉണ്ടാവുമെന്ന് ഹോസ്പിറ്റാലിറ്റി, കൃഷി തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഹോം സെക്രട്ടറിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നത്. ഈ വര്‍ഷം യുകെയിലേക്ക് വരുന്ന സീസണല്‍ തൊഴിലാളികള്‍ക്ക് ഇളവുകള്‍ അനുവദിക്കാന്‍ സാധ്യതയുണ്ടെങ്കിലും ഇത് ശാശ്വതം ആയിരിക്കും എന്നാണ് ഹോം സെക്രട്ടറി പറയുന്നത് .

അതേസമയം കുടിയേറ്റ സംവിധാനത്തെ ശുദ്ധീകരിക്കുന്നതിനും എണ്ണമയവും വരേണ്ടയിടത്ത് അത് വരുത്തുക തന്നെ ചെയ്യും എന്നും പറഞ്ഞു. അതേസമയം തൊഴില്‍ വിപണി സമ്പത്ത് വ്യവസ്ഥ എന്നിവയ്ക്ക് ആവശ്യമായ രീതിയില്‍ പോയിന്റ് കളിലും മറ്റു നേരിയ വിട്ടുവീഴ്ച വരുത്തും എന്ന് അവര്‍ പറഞ്ഞു. എന്നാല്‍ കാര്യക്ഷമമാക്കാന്‍ കുടിയേറ്റ സംവിധാനം ലളിതമാക്കണം എന്നും അതിനാല്‍ തന്നെ കുറഞ്ഞ വരുമാനം ഉള്ളതും കുറഞ്ഞ വൈദഗ്ധ്യമുള്ളതുമായ തൊഴിലാളികള്‍ക്ക് കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി. പ്രിയം മൂവി എന്നുള്ളത് അവസാനിപ്പിക്കുക അല്ല ചെയ്തതെന്നും മറ്റു മാര്‍ഗങ്ങളിലൂടെ അത് പുനസൃഷ്ടിക്കുകയാണ് ചെയ്തതെന്നും അവര്‍ ചൂണ്ടിക്കാട്ടി

പുതിയ കുടിയേറ്റ നിയമത്തിനെതിരേ ഹോസ്പിറ്റാലിറ്റി കൃഷി തുടങ്ങിയ വിവിധ രംഗങ്ങളിലെ ആളുകള്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. നിര്‍ദിഷ്ട പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സിസ്റ്റവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സ്റ്റാഫുകളുടെ അപര്യാപ്തതയാണ് ഏവരും ചൂണ്ടിക്കാട്ടുന്നത്.

Other News in this category4malayalees Recommends