താല്‍പ്പര്യമില്ലെന്ന് രേഖാമൂലം വ്യക്തമാക്കിയിട്ടില്ലെങ്കില്‍ ഇംഗ്ലണ്ടിലെ പ്രായപൂര്‍ത്തിയായവരെല്ലാം ഇനി ഓട്ടോമാറ്റിക്കലി ഓര്‍ഗന്‍ ഡോണേഴ്‌സാകും; മരണശേഷം ഇവരുടെ അവയവങ്ങള്‍ സര്‍ക്കാര്‍ എടുക്കും; അവയവദാനരംഗത്തു വിപ്ലവകരമായ മാറ്റവുമായി സര്‍ക്കാര്‍

താല്‍പ്പര്യമില്ലെന്ന് രേഖാമൂലം വ്യക്തമാക്കിയിട്ടില്ലെങ്കില്‍ ഇംഗ്ലണ്ടിലെ പ്രായപൂര്‍ത്തിയായവരെല്ലാം ഇനി ഓട്ടോമാറ്റിക്കലി ഓര്‍ഗന്‍ ഡോണേഴ്‌സാകും; മരണശേഷം ഇവരുടെ അവയവങ്ങള്‍ സര്‍ക്കാര്‍ എടുക്കും; അവയവദാനരംഗത്തു വിപ്ലവകരമായ മാറ്റവുമായി സര്‍ക്കാര്‍

അവയവം ദാനം ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന് രേഖാമൂലം വ്യക്തമാക്കിയിട്ടില്ലെങ്കില്‍ ഇംഗ്ലണ്ടിലെ പ്രായപൂര്‍ത്തിയായവരെല്ലാം ഇനി ഓട്ടോമാറ്റിക്കലി ഓര്‍ഗന്‍ ഡോണേഴ്‌സാകും. മേയ്മാസം മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക. അവയവദാനരംഗത്തു വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ ഉതകുന്നതാകും പുതിയ നിയമം. നിയമപ്രകാരം മുന്‍കൂട്ടി വിസമ്മതം അറിയിക്കാത്ത എല്ലാവരുടെയും കൊള്ളാവുന്ന അവയവങ്ങള്‍ മരണശേഷം സര്‍ക്കാര്‍ എടുത്ത് ആവശ്യക്കാര്‍ക്ക് നല്‍കും.


ഇതനുസരിച്ച് ഒരാള്‍ മരിച്ചാല്‍ പിന്നീടും പ്രവര്‍ത്തനക്ഷമമായ എല്ലാ അവയവങ്ങളും സര്‍ക്കാര്‍ എടുക്കും. സമ്മതമല്ലാത്തവര്‍ സമ്മതമല്ലാത്തവര്‍ അക്കാര്യം മുന്‍കൂട്ടി നാഷനല്‍ ഹെല്‍ത്ത് സര്‍വീസിനെ (എന്‍എച്ച്എസ്) രേഖാമൂലം അറിയിച്ചിരിക്കണം.ഓപ്റ്റ് ഔട്ട് ഓര്‍ഗന്‍ ഡോണര്‍ സിസ്റ്റം' എന്നാണു പുതിയ സമ്പ്രദായം അറിയപ്പെടുക. ഇതനുസരിച്ച് ഒരാള്‍ മരിക്കുമ്പോള്‍ അയാള്‍ സ്വമേധയാ അവയവ ദാതാവായി മാറുന്നു. ആവശ്യത്തിന് അവയവം ലഭിക്കാത്തതിനാല്‍ മറ്റുള്ളവരുടെ ദയവുകാത്ത് ആയിരക്കണക്കിനാളുകളാണു ബ്രിട്ടനില്‍ അവയവം മാറ്റിവയ്ക്കല്‍ പട്ടികയിലുള്ളത്.

മാക്‌സ് ആന്‍ഡ് കെയ്‌റ നിയമം എന്നറിയപ്പെടുന്ന ഓപ്റ്റ് ഔട്ട് സിസ്റ്റത്തിലൂടെ 2023ഓടെ പ്രതിവര്‍ഷം 700 ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷനുകള്‍ എങ്കിലും അധികം നടക്കുമെന്നാണ് വിലയിരുത്തല്‍. സര്‍ജറിക്കായുള്ള വെയ്റ്റിംഗ് ലിസ്റ്റും കുറയ്ക്കാന്‍ സാധിക്കും.

Other News in this category4malayalees Recommends