കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കാന്‍ 486 എക്സ്പ്രസ് എന്‍ട്രി കാന്‍ഡിഡേറ്റുകളെ ക്ഷണിച്ച് ഒന്റാരിയോ പ്രൊവിന്‍സ്; അവസരം കാനഡയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രൊവിന്‍സിലേക്ക്

കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കാന്‍ 486 എക്സ്പ്രസ് എന്‍ട്രി കാന്‍ഡിഡേറ്റുകളെ ക്ഷണിച്ച് ഒന്റാരിയോ പ്രൊവിന്‍സ്; അവസരം കാനഡയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രൊവിന്‍സിലേക്ക്

കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കാന്‍ 486 എക്സ്പ്രസ് എന്‍ട്രി കാന്‍ഡിഡേറ്റുകളെ ക്ഷണിച്ച് ഒന്റാരിയോ പ്രൊവിന്‍സ്. കാനഡയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രൊവിന്‍സ് ആണ് ഒന്റാരിയോ. ഫെബ്രുവരി 13നാണ് ഇന്‍വിറ്റിഷനുകള്‍ പുറപ്പെടുവിച്ചത്. തങ്ങളുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് യോഗ്യരായ ഇമിഗ്രേഷന്‍ കാന്‍ഡിഡേറ്റുകള്‍ക്കായാണ് ഒന്റാരിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം (ഒഐഎന്‍പി) നോട്ടിഫിക്കേഷന്‍ ഓഫ് ഇന്‍ട്രസ്റ്റ് (എന്‍ഒഐ) പുറപ്പെടുവിച്ചത്. കോംപര്‍ഹെന്‍സീവ് റാങ്കിം സിസ്റ്റത്തില്‍ 467 നും 471നും ഇടയില്‍ സ്‌കോര്‍ നേടിയവര്‍ക്കാണ് അവസരം.


എന്‍ഒഐ ലഭിച്ച കാന്‍ഡിഡേറ്റുകള്‍ 45 ദിവസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തിയതിക്ക് മുന്‍പ് അപേക്ഷ സമര്‍പ്പിക്കാത്തവരെ പ്രൊവിന്‍ഷ്യല്‍ നോമിനേഷന് വേണ്ടി പരിഗണിക്കുന്നതല്ല. കാന്‍ഡിഡേറ്റുകള്‍ക്ക് ഇന്‍വിറ്റേഷന്‍ ലഭിക്കാന്‍ ജോബ് ഓഫര്‍ ആവശ്യമില്ലായിരുന്നു. എന്നാല്‍ ഫിനാന്‍ഷ്യല്‍ മാനേജര്‍ (എന്‍ഒസി 0111), അദര്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് മാനേജേസ് (എന്‍ഒസി 0114), അഡ്വടൈസിംഗ്, മാര്‍ക്കറ്റിംഗ്, പബ്ലിക് റിലേഷന്‍ മാനേജേസ് (എന്‍ഒസി 0124), കോര്‍പറേറ്റ് സെയ്ല്‍ മാനേജേസ് (എന്‍ഒസി 0601), റീട്ടെയ്ല്‍ ആന്‍ഡ് ഹോള്‍സെയ്ല്‍ ട്രേഡ് മാനേജേസ് ( എന്‍ഒസി 0621), മാനേജേസ് ഇന്‍ കസ്റ്റമര്‍ ആന്‍ഡ് പേഴ്സണല്‍ സര്‍വീസസ് ( എന്‍ഒസി 0651), ഫിനാന്‍ഷ്യല്‍ ഓഡിറ്റേസ് ആന്‍ഡ് എക്കൗണ്ടന്റ്സ് ( എന്‍ഒസി 1111), അദര്‍ ഫിനാന്‍ഷ്യല്‍ ഓഫീസേസ് (എന്‍ഒസി 1114), പ്രൊഫഷണല്‍ ഒക്യുപ്പേഷന്‍ ഇന്‍ ബിസിനസ് മാനേജ്മെന്റ് കണ്‍സള്‍ട്ടിംഗ് (എന്‍ഒസി 1122) രജിസ്റ്റേഡ് നഴ്സസ് (എന്‍ഒസി 3012) തുടങ്ങിയ വിഭാഗങ്ങളില്‍ പ്രവര്‍ത്തി പരിചയം ആവശ്യമാണ്

ഒഐഎന്‍പിയുടെ എക്സ്പ്രസ് എന്‍ട്രി കാറ്റഗറി കനേഡിയന്‍ സര്‍ക്കാരിന്റെ എക്സ്പ്രസ് എന്‍ട്രി സിസ്റ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ ക്ലാസ്, ഫെഡറല്‍ സ്‌കില്‍ ട്രേഡ്സ് ക്ലാസ്, കനേഡിയന്‍ എക്സ്പീരിയന്‍സ് ക്ലാസ് തുടങ്ങിയ മൂന്ന് വിഭാഗങ്ങളിലേക്കുള്ള കാന്‍ഡിഡേറ്റുകളെയാണ് കനേഡിയന്‍ സര്‍ക്കാരിന്റെ എക്പ്രസ് എന്‍ട്രി സിസ്റ്റം വഴി തെരഞ്ഞെടുക്കുന്നത്. മൂന്ന് ഫെഡറല്‍ ഹൈ സ്‌കില്‍ഡ് പ്രോഗ്രാമുകള്‍ വഴിയുള്ള പുതിയ പെര്‍മനന്റ് റെസിഡന്റ് അഡ്മിഷനുകള്‍ ഈ വര്‍ഷം 85,800ത്തിലേക്കും അടുത്ത വര്‍ഷം 88,800ത്തിലേക്കും വര്‍ധിക്കുമെന്നാണ് കരുതുന്നത്. പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ ലഭിക്കുന്ന എക്‌സ്പ്രസ് എന്‍ട്രി കാന്‍ഡിഡേറ്റുകള്‍ക്ക് ഫെഡറല്‍ റാങ്കിംഗ് സ്‌കോറില്‍ അധികമായി 600 പോയ്ന്റ് കൂടി ലഭിക്കും. ഗവണ്‍മെന്റ് ഓഫ് കാനഡയില്‍ നിന്ന് കനേഡിയന്‍ പെര്‍മെനന്റ് റസിഡന്‍സിന് അപേക്ഷിക്കാനുള്ള ഇന്‍വിറ്റിഷന്‍ ഈ പോയ്ന്റ് വഴി ഉറപ്പാകുന്നു.

Other News in this category



4malayalees Recommends