സിനിമാക്കാരെ ഇതിലേ ഇതിലേ...ഇന്ത്യന്‍ സിനിമാ, ടെലിവിഷന്‍ പ്രൊജക്റ്റുകളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ 3 മില്യണ്‍ ഡോളറിന്റെ ഫണ്ട് പ്രഖ്യാപിച്ച് വിക്ടോറിയന്‍ സര്‍ക്കാര്‍; ഇന്ത്യന്‍ സിനിമാ അട്രാക്ഷന്‍ ഫണ്ട് നല്‍കുക മികച്ച അവസരം

സിനിമാക്കാരെ ഇതിലേ ഇതിലേ...ഇന്ത്യന്‍ സിനിമാ, ടെലിവിഷന്‍ പ്രൊജക്റ്റുകളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ 3 മില്യണ്‍ ഡോളറിന്റെ ഫണ്ട് പ്രഖ്യാപിച്ച് വിക്ടോറിയന്‍ സര്‍ക്കാര്‍; ഇന്ത്യന്‍ സിനിമാ അട്രാക്ഷന്‍ ഫണ്ട് നല്‍കുക മികച്ച അവസരം

ഇന്ത്യന്‍ സിനിമാ, ടെലിവിഷന്‍ പ്രൊജക്റ്റുകളെ ആകര്‍ഷിക്കാന്‍ 3 മില്യണ്‍ ഡോളറിന്റെ ഫണ്ട് ലോഞ്ച് ചെയ്ത് വിക്ടോറിയന്‍ സര്‍ക്കാര്‍. ഇന്ത്യന്‍ സിനിമാ അട്രാക്ഷന്‍ ഫണ്ട് എന്നാണ് ഇത് അറിയപ്പെടുന്നത്. പ്രാദേശിക ഇന്‍ഡസ്ട്രികള്‍ക്ക് നൈപുണ്യ വികസനത്തിനുള്ള അവസരങ്ങള്‍ ഒരുക്കാനും വിക്ടോറിയ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് ഫണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ മുംബൈയില്‍ ഈ ആഴ്ച ഫണ്ടിന് തുടക്കം കുറിക്കും. ഛക് ദേ ഇന്ത്യ, സലാം നമസ്‌തേ തുടങ്ങിയ ചിത്രങ്ങള്‍ വിക്ടോറിയയില്‍ ചിത്രീകരിച്ചിട്ടുണ്ട്.


പത്ത് സിനിമകളെങ്കിലും നിര്‍മ്മിച്ച്, 1,000 സ്‌ക്രീനുകളില്‍ വീതം പ്രദര്‍ശിപ്പിച്ച നിര്‍മ്മാണ കമ്പനികള്‍ക്കാണ് ഫണ്ടിന് അപേക്ഷിക്കാന്‍ അവസരമുള്ളത്. അതുപോലെ, ഏഴു ലക്ഷം ഡോളറെങ്കിലും വിക്ടോറിയയിലെ പ്രൊഡക്ഷന്‍/പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കായി ചെലവാക്കുന്ന സിനിമകള്‍ക്ക് മാത്രമേ ഗ്രാന്‍ഡ് ലഭിക്കുകയുള്ളു. കൂടാതെ, സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിക്ടോറിയക്കാരെയും ചിത്രത്തില്‍ ഉള്‍പ്പെടുത്തണമെന്ന നിബന്ധനയുമുണ്ട്. വിക്ടോറിയന്‍ സര്‍ക്കാരിന്റെ കീഴിലുള്ള ഫിലിം വിക്ടോറിയയാണ് ഈ ഗ്രാന്റ് അനുവദിക്കുന്നത്.

ഇന്ത്യന്‍ പ്രൊഡക്ഷന്‍ കമ്പനികള്‍ക്കും സ്റ്റുഡിയോകള്‍ക്കുമാണ് ഈ ഗ്രാന്റിനായി അപേക്ഷിക്കാന്‍ കഴിയുക. അല്ലെങ്കില്‍ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയിരിക്കണം.75 മിനിട്ടില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള മുഴുനീള ചിത്രങ്ങള്‍ക്കാണ് ഗ്രാന്റിനായി അപേക്ഷിക്കാന്‍ കഴിയുന്നത്.ഹ്രസ്വ ചിത്രങ്ങള്‍ക്കോ, സ്പോര്‍ട്സ്-വാര്‍ത്താധിഷ്ഠിത പരിപാടികള്‍ക്കോ ഗ്രാന്റ് ലഭിക്കില്ല.

Other News in this category



4malayalees Recommends