ഓസ്‌ട്രേലിയയില്‍ ടകാത എയര്‍ബാഗുകള്‍ ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നതില്‍ മെഴ്‌സിഡസ് ബെന്‍സ് പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ട്; കമ്പനി പരാജയപ്പെട്ടത് ടകാത എയര്‍ബാഗുകള്‍ ഉള്ള സിക്ലാസ്, ഇ ക്ലാസ് വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതില്‍

ഓസ്‌ട്രേലിയയില്‍ ടകാത എയര്‍ബാഗുകള്‍ ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നതില്‍ മെഴ്‌സിഡസ് ബെന്‍സ് പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ട്; കമ്പനി പരാജയപ്പെട്ടത് ടകാത എയര്‍ബാഗുകള്‍ ഉള്ള സിക്ലാസ്, ഇ ക്ലാസ് വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതില്‍

ഓസ്‌ട്രേലിയയില്‍ ടകാത എയര്‍ബാഗുകള്‍ ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നതില്‍ മെഴ്‌സിഡസ് ബെന്‍സ് പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ട്. വന്‍തോതിതിലുള്ള വിമര്‍ശനമാണ് കമ്പനിക്കെതിരെ ഉയരുന്നത്. പ്രശ്‌നങ്ങളുള്ള ടകാത എയര്‍ബാഗുകള്‍ ഉള്ള സിക്ലാസ്, ഇ ക്ലാസ് വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതിലാണ് കമ്പനി പരാജയപ്പെട്ടതെന്ന് ഓസ്‌ട്രേലിയന്‍ കോപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷന്‍ അറിയിച്ചു. സ്‌പെയര്‍പാര്‍ട്‌സുകളുടെ ലഭ്യതയില്‍ വന്ന അപര്യാപ്തതയാണ് കമ്പനിക്ക് വീഴ്ചയുണ്ടാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടകാത എയര്‍ബാഗുകള്‍ ഘടിപ്പിച്ച എല്ലാ വാഹനങ്ങളും 2020 ഡിസംബര്‍ 31ന് മുന്‍പ് തിരിച്ചുവിളിക്കണമെന്നാണ് ഓസ്‌ട്രേലിയന്‍ കോപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷന്‍ വ്യക്തമാക്കുന്നത്.


അതേസമയം, ഓസ്ട്രേലിയയിലെ റോഡുകളിലോടുന്ന 250,000ത്തില്‍ അധികം കാറുകളില്‍ ആളെക്കൊല്ലിയായ ടകാത എയര്‍ബാഗുകള്‍ ഇപ്പോഴുമുണ്ടെന്ന് എസിസിസി വ്യക്തമാക്കി. എയര്‍ബാഗുകള്‍ സുരക്ഷിതമല്ലാത്തതിനെ തുടര്‍ന്ന് നാല് ദശലക്ഷം കാറുകള്‍ ഓസ്ട്രേലിയയിലെ നിരത്തുകളില്‍ നിന്ന് തിരിച്ചു വിളിച്ചിരുന്നു. ഇതുപ്രകാരം 3.56 ദശലക്ഷം എയര്‍ബാഗുകളാണ് ഓസ്ട്രേലിയയില്‍ അങ്ങോളമിങ്ങോളമുള്ള 2.59 ദശലക്ഷം വാഹനങ്ങളില്‍ നിന്നായി റീപ്ലേസ് ചെയ്തത്. എന്നാല്‍ 256,000 ഡ്രൈവര്‍മാര്‍ തങ്ങളുടെ വാഹനത്തില്‍ നിന്നും അപകടകരമായ ഈ എയര്‍ബാഗ് ഇനിയും നീക്കം ചെയ്തിട്ടില്ലെന്നാണ് സൂചന.

വേണ്ടത്ര ഗുണമേന്മയില്ലാത്ത എയര്‍ബാഗ് ആണെങ്കില്‍ സ്‌ഫോടന സമയത്ത് പലപ്പോഴും ഇന്‍ഫ്‌ളേറ്റര്‍ പൊട്ടിത്തെറിച്ച് യാത്രക്കാരുടെ മേല്‍ ലോഹച്ചീളുകള്‍ തെറിച്ച് അപകടമുണ്ടാവുന്നതിന് കാരണമായിത്തീരുന്നു. ഇതേ തുടര്‍ന്നാണ് കമ്പനി തന്നെ തങ്ങളുടെ ഗുണമേന്മയില്ലാത്ത എയര്‍ബാഗുകള്‍ തിരിച്ചുവിളിച്ചത്. എന്നാല്‍ 2015 വരെയും ടകാത തങ്ങളുടെ തകരാറ് ഔദ്യോഗികമായി സമ്മതിച്ചിരുന്നില്ല.

Other News in this category



4malayalees Recommends