ഓസ്‌ട്രേലിയയില്‍ ഭാഷാ പഠനത്തിലും ഗണിത പഠനത്തിലും മികച്ച് നില്‍ക്കുന്നത് കുടിയേറ്റക്കാരുടെ കുട്ടികള്‍; വിശകലനം നാപ്ലാന്‍ പരീക്ഷയുടെ റിസല്‍ട്ടിന്റെ അടിസ്ഥാനത്തില്‍; മികച്ച വിജയം നേടിയത് ഏഷ്യന്‍ പശ്ചാത്തലത്തിലുള്ള കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍

ഓസ്‌ട്രേലിയയില്‍ ഇംഗ്ലീഷ് ഇതര ഭാഷ സംസാരിക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഭാഷാ പഠനത്തിലും ഗണിത പഠനത്തിലും മികച്ച് നില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നടത്തിയ നാപ്ലാന്‍ പരീക്ഷയുടെ റിസല്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍. ചൈന, ഇന്ത്യ തുടങ്ങിയ ഏഷ്യന്‍ പശ്ചാത്തലത്തിലുള്ള കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളാണ് മികച്ച വിജയം നേടിയത്. ഇംഗ്ലീഷ് മാതൃഭാഷയായുള്ള കുട്ടികളേക്കാള്‍ മികച്ച പ്രകടനം ഇംഗ്ലീഷ് രണ്ടാം ഭാഷയായുള്ള കുട്ടികള്‍ കാഴ്ചവെക്കുന്നുവെന്നാണ് കണ്ടെത്തല്‍.

മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് എന്നീ ക്ലാസുകളിലെ നാപ്ലാന്‍ പരീക്ഷകളില്‍ ഇംഗ്ലീഷ് സ്‌പെല്ലിംഗില്‍ മുന്നില്‍ നില്‍ക്കുന്നത് ഇംഗ്ലീഷ് ഇതര ഭാഷ സംസാരിക്കുന്ന വീടുകളിലെ കുട്ടികളാണ്. അഞ്ചാം ക്ലാസിലും ഏഴാം ക്ലാസിലും ഗണിത ശാസ്ത്രത്തില്‍ ഈ കുട്ടികള്‍ തന്നെയാണ് മുന്നില്‍. മികച്ച ജീവിതം തേടി ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നത് വിദ്യാഭ്യാസത്തെ ഏറെ ഗൗരവത്തോടെ കാണുന്നുവെന്നതിന്റെ തെളിവാണ് ഇതെന്ന് വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രമുഖര്‍ പ്രതികരിച്ചു.

Other News in this category

4malayalees Recommends