പാര്‍ക്കിംഗ് ടിക്കറ്റുകള്‍ നല്‍കുന്നതില്‍ നിയമം പാലിച്ചില്ല; വിക്ടോറിയയിലെ മൂന്ന് കൗണ്‍സിലുകള്‍ ജനങ്ങള്‍ക്ക് 20 മില്യണ്‍ ഡോളര്‍ പിഴ തുക ജനങ്ങള്‍ക്ക് തിരിച്ചു നല്‍കും; പിഴ തിരിച്ചു നല്‍കുക ഗ്ലെന്‍ ഐറ, പോര്‍ട്ട് ഫിലിപ്പ്, സ്റ്റണ്ണിംഗ്ടണ്‍ കൗണ്‍സിലുകള്‍

പാര്‍ക്കിംഗ് ടിക്കറ്റുകള്‍ നല്‍കുന്നതില്‍ നിയമം പാലിച്ചില്ല എന്ന ഓംബുഡ്‌സ്മാന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിക്ടോറിയയിലെ മൂന്ന് കൗണ്‍സിലുകള്‍ ജനങ്ങള്‍ക്ക് 20 മില്യണ്‍ ഡോളര്‍ പിഴ തുക ജനങ്ങള്‍ക്ക് തിരിച്ചു നല്‍കും. പാര്‍ക്കിംഗ് പിഴ ഇനത്തില്‍ ലഭിച്ച തുകയാണ് ജനങ്ങള്‍ക്ക് തിരികെ നല്‍കുക. മെല്‍ബണിലെ ഗ്ലെന്‍ ഐറ, പോര്‍ട്ട് ഫിലിപ്പ്, സ്റ്റണ്ണിംഗ്ടണ്‍ കൗണ്‍സിലുകളാണ് പിഴതുക തിരിച്ചുനല്‍കാന്‍ നിര്‍ബന്ധിതരാകുന്നത്. 2006നും 2016നും ഇടയില്‍ ഈടാക്കിയ പിഴത്തുകയാണ് തിരിച്ചു നല്‍കുന്നത്. ആയിരക്കണക്കിന് ആളുകളില്‍ നിന്നാണ് ഇക്കാലയളവില്‍ പിഴ ഈടാക്കിയിരുന്നത്.

മൂന്ന് കൗണ്‍സിലുകളും തങ്ങള്‍ നിയമം ലംഘിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും തങ്ങളുടെ സല്‍പ്പേരിന് വേണ്ടിയാണ് ഫൈന്‍ തിരിച്ചു നല്‍കാന്‍ തയാറായതെന്നും ഓംബുഡ്‌സ്മാന്‍ ഡെബോറ ഗ്ലേസ് പറഞ്ഞു. വിക്ടോറിയന്‍ പാര്‍ലമെന്റിന് മുന്‍പാകെ ഗ്ലേസ് തന്റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. ഗ്ലെന്‍ ഐറയ്ക്കാണ് പിഴയിനത്തില്‍ ഏറ്റവും വലിയ ബില്ലുള്ളത് 8.8 ദശലക്ഷം ഡോളര്‍. സ്‌റ്റോണിംഗ്ടണിന് 7 മില്യണ്‍ ഡോളറിന്റെ ബില്ലാണുള്ളത്. ഗ്ലെന്‍ ഐറ 3.5 മില്യണ്‍ ഡോളറാണ് തിരിച്ചു നല്‍കേണ്ടത്.

Other News in this category

4malayalees Recommends