പ്രിയങ്കയുടെ വേഷം കോപ്പിയടിച്ചോ ; നടിയുടെ വേഷത്തിനെതിരെ വിമര്‍ശനം

പ്രിയങ്കയുടെ വേഷം കോപ്പിയടിച്ചോ ; നടിയുടെ വേഷത്തിനെതിരെ വിമര്‍ശനം
ഗ്രാമി അവാര്‍ഡ്‌സില്‍ പ്രിയങ്ക ചോപ്ര ധരിച്ച വേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഡീപ് നെക്കിലുള്ള സ്‌കിന്‍ ഫിറ്റ് ഗൗണിനെതിരെ വിമര്‍ശനങ്ങളും ട്രോളുകളും നിറഞ്ഞിരുന്നു. എന്നാല്‍ പ്രിയങ്കയുടെ വേഷം കോപ്പിയടിച്ചെന്ന് ആരോപിച്ച് മറ്റൊരു ബോളിവുഡ് നടിക്കെതിരെയാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത്.

നടി ഭൂമി പഡ്‌നേക്കറാണ് ബ്ലഷ് പിങ്ക് നിറത്തിലുള്ള ഡീപ് നെക്ക് സ്‌കിന്‍ ഫിറ്റ് ഗൗണ്‍ അണിഞ്ഞ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ബെഡ് ഷീറ്റും പില്ലോ കവറും പോലെ, ബട്ടന്‍ കടകളെല്ലാം പൂട്ടിയതാണോ എന്നുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

ഇത് ഫാഷനല്ല മറിച്ച് നഗ്‌നതാ പ്രദര്‍ശനമാണന്നും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.
Other News in this category4malayalees Recommends