നീ സ്‌നേഹിക്കുന്നവര്‍ക്കൊപ്പം കുറച്ചു നാളുകള്‍ കൂടി നിനക്ക് ലഭിച്ചിരുന്നുവെങ്കില്‍ എന്ന് ഞങ്ങള്‍ ആഗ്രഹിച്ചു പോകുന്നു ; ശ്രീദേവിയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് അനില്‍ കപൂര്‍

നീ സ്‌നേഹിക്കുന്നവര്‍ക്കൊപ്പം കുറച്ചു നാളുകള്‍ കൂടി നിനക്ക് ലഭിച്ചിരുന്നുവെങ്കില്‍ എന്ന് ഞങ്ങള്‍ ആഗ്രഹിച്ചു പോകുന്നു ; ശ്രീദേവിയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് അനില്‍ കപൂര്‍
ശ്രീദേവിയുടെ രണ്ടാം ചരമ വാര്‍ഷികത്തില്‍ ഹൃദയ സ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് ശ്രീദേവിയുടെ ഭര്‍തൃസഹോദരനും നടനുമായ അനില്‍ കപൂര്‍. നീ സ്‌നേഹിക്കുന്നവര്‍ക്കൊപ്പം കുറച്ചു നാളുകള്‍ കൂടി നിനക്ക് ലഭിച്ചിരുന്നുവെങ്കില്‍ എന്ന് ഞങ്ങള്‍ ആഗ്രഹിച്ചു പോകുന്നു എന്ന് അനില്‍ കപൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

'ശ്രീ, രണ്ടു വര്‍ഷം കടന്നു പോയിരിക്കുന്നു. ഓരോ ദിനവും ഞങ്ങള്‍ നിന്നെ മിസ് ചെയ്യുന്നു. സ്മരണകള്‍ നല്‍കുന്നത് കയ്പ്പും മധുരവും നിറഞ്ഞ അനുഭവമാണ്. നീ സ്‌നേഹിക്കുന്നവര്‍ക്കൊപ്പം കുറച്ചു നാളുകള്‍ കൂടി നിനക്ക് ലഭിച്ചിരുന്നുവെങ്കില്‍ എന്ന് ഞങ്ങള്‍ ആഗ്രഹിച്ചു പോകുന്നു. നിന്നോടൊപ്പം ചിലവഴിക്കാന്‍ സാധിച്ച ഓരോ നിമിഷത്തിനും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. നീ ഞങ്ങളുടെ ചിന്തകളിലും പ്രാര്‍ത്ഥനയിലും ഉണ്ട്'. അനില്‍ കപൂര്‍ കുറിച്ചു.

2018 ഫെബ്രുവരി 24നാണ് ശ്രീദേവിയെ ദുബായിയിലെ ഹോട്ടല്‍ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിശ്വസനീയമായ വേര്‍പാടിയാരുന്നു എല്ലാവരേയും സംബന്ധിച്ച് ഇത്.

Other News in this category4malayalees Recommends