ഇറ്റലിക്ക് പിന്നാലെ ക്രൊയേഷ്യ, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്ട്രിയ, ജര്‍മനി എന്നിവിടങ്ങളിലും കൊറോണ രോഗം പടരുന്നു; ഇറ്റലിയില്‍ ഇതുവരെ മരിച്ചത് 11 പേര്‍; ബ്രിട്ടണിലും രോഗബാധിതരുടെ എണ്ണം കൂടുമെന്ന് ആശങ്ക; യൂറോപ്പിനെ കിടുക്കി കൊറോണ

ഇറ്റലിക്ക് പിന്നാലെ ക്രൊയേഷ്യ, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്ട്രിയ, ജര്‍മനി എന്നിവിടങ്ങളിലും കൊറോണ രോഗം പടരുന്നു; ഇറ്റലിയില്‍ ഇതുവരെ മരിച്ചത് 11 പേര്‍; ബ്രിട്ടണിലും രോഗബാധിതരുടെ എണ്ണം കൂടുമെന്ന് ആശങ്ക; യൂറോപ്പിനെ കിടുക്കി കൊറോണ
യൂറോപ്പിനെ ആകെ പിടിച്ചുകുലുക്കി കൊറോണ വൈറസ് വ്യാപകമായി പടരുന്നു. ഇറ്റലിക്ക് പിന്നാലെ ക്രൊയേഷ്യ മെയിന്‍ ലാന്‍ഡ് സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്,ഓസ്ട്രിയ എന്നിവിടങ്ങളിലും കുറവാണ് ബാധ സ്ഥിരീകരിച്ചു ലോകമെമ്പാടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് രാജ്യങ്ങളുടെ എണ്ണം 40 ആയി. ഓസ്‌ട്രേലിയയില്‍ രണ്ടുപേര്‍ക്കും ക്രൊയേഷ്യയില്‍ ഒരാള്‍ക്കും സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഒരാള്‍ക്കും ബാഴ്‌സലോണയില്‍ ഒരാള്‍ക്കും പിണറായി പി രണ്ടുപേര്‍ക്കും ആണ് പുതുതായി കൊറോണ ബാധ സ്ഥിരീകരിച്ചത്.

ഇറ്റലിയിലും വൈറസ് പടരുന്നത് രൂക്ഷമായി തന്നെ തുടരുകയാണ്. ഇന്നലെ വരെ 322 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ ആകെ മരിച്ചവരുടെ എണ്ണം 11 ആയി. വെനേറ്റോയിലെയും ലോംബാര്‍ഡി മേഖലയിലെയും നഗരങ്ങള്‍ വൈറസ് ബാധ രൂക്ഷമായ പശ്ചാത്തലത്തില്‍ അടച്ചു. സൗത്ത് ജര്‍മനിയിലും ആദ്യത്തെ കുറവാണ് കേസ് റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. അടുത്തിടെ മിലന്‍ സന്ദര്‍ശിച്ച 25കാരന്‍ ആണ് രോഗം പിടിപെട്ടത്. അവധി ആഘോഷത്തിന് ശേഷം ആയിരക്കണക്കിന് ബ്രിട്ടീഷ് കുടുംബങ്ങളും സ്‌കൂള്‍ വിദ്യാര്‍ഥികളും മടങ്ങിയതിനു പിന്നാലെയാണ് ഇറ്റലിയില്‍ കൊറോണാ ബാധിതരുടെ എണ്ണം ഇത്രയധികം വര്‍ദ്ധിക്കുന്നത് എന്നതും ആശങ്ക ജനിപ്പിക്കുന്നു

ഇറ്റലിയുടെ അതിര്‍ത്തികള്‍ എല്ലാം പൂര്‍ണമായും അടഞ്ഞ സ്ഥിതിയിലാണ്. കൊറോണമൂലമുള്ള സാമ്പത്തിക അനിശ്ചിതത്വം യൂറോപ്പിലെങ്ങും ദൃശ്യമായി തുടങ്ങി. ഇറ്റാലിയന്‍ ഓഹരി വിപണി ഇടിഞ്ഞു. യൂറോപ്പിലാകെ ടൂറിസ്റ്റ് സീസണ്‍ ആരംഭിക്കാനിരിക്കെ മുന്‍കൂട്ടി യാത്രകള്‍ ബുക്ക് ചെയ്തവരുള്‍പ്പെടെ ലക്ഷക്കണക്കിനാളുകളാണ് ആശങ്കയുടെ നിഴലിലായത്. വടക്കന്‍ ഇറ്റലിയിലെ ലോംബാര്‍ഡി, വെനേറ്റോ എന്നിവിടങ്ങളിലാണ് രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവിടെ സ്‌കൂളുകളും കോളജുകളും മ്യൂസിയങ്ങളും മാര്‍ക്കറ്റുകളുമെല്ലാം രണ്ടാഴ്ചത്തേക്ക് അടച്ചു. ഫ്രാന്‍സിലാണ് യൂറോപ്പില്‍ ആദ്യം കൊറോണ ബാധ റിപ്പോര്‍ട്ടു ചെയ്തത്. എന്നാല്‍, രോഗം പടരുന്നത് തടയുന്നതില്‍ ഫ്രഞ്ച് സര്‍ക്കാര്‍ വിജയിച്ചു. തുടര്‍ന്ന് ബ്രിട്ടനിലും പത്തിലേറെ പേര്‍ക്ക് കൊറോണ ബാധ സ്ഥീരികരിച്ചെങ്കിലും മരണം ഉണ്ടായിട്ടില്ല. ആദ്യം രോഗം സ്ഥിരീകരിച്ച എട്ടുപേരെ ചികില്‍യ്ക്കുശേഷം വിട്ടയയ്ക്കുകയും ചെയ്തു.

Other News in this category4malayalees Recommends