സ്‌നേഹത്തിന്റെ അടയാളമായി താജ്മഹലും വെറുപ്പിന്റെ അടയാളമായി മോദിയും; ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ പശ്ചാതലത്തില്‍ മോദിയേയും പൗരത്വനിയമ ഭേദഗതിയെയും പരിഹസിച്ച ബ്രിട്ടീഷ് കൊമേഡിയന്‍ താരം ജോണ്‍ ഒലിവറുടെ ഷോ ഹോട്ട്‌സ്റ്റാര്‍ വിലക്കി

സ്‌നേഹത്തിന്റെ അടയാളമായി താജ്മഹലും വെറുപ്പിന്റെ അടയാളമായി മോദിയും; ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ പശ്ചാതലത്തില്‍ മോദിയേയും പൗരത്വനിയമ ഭേദഗതിയെയും പരിഹസിച്ച ബ്രിട്ടീഷ് കൊമേഡിയന്‍ താരം ജോണ്‍ ഒലിവറുടെ ഷോ ഹോട്ട്‌സ്റ്റാര്‍ വിലക്കി

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ പശ്ചാതലത്തില്‍ മോദിയേയും വിവാദമായ പൗരത്വനിയമ ഭേദഗതിയെയും പരിഹസിച്ച് ബ്രിട്ടീഷ് കൊമേഡിയന്‍ താരം ജോണ്‍ ഒലിവര്‍ രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. തന്റെ പ്രതിവാര ഹാസ്യവാര്‍ത്താ പരിപാടിയിയായ ലാസ്റ്റ് വീക്ക് ടു നൈറ്റിലാണ് ഒലിവര്‍ രണ്ടു മാസമായി തുടരുന്ന സി.എ.എ സമരവും, ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവുമെല്ലാം ചര്‍ച്ചയാക്കിയത്.ഇപ്പോഴിതാ ഒലിവറിന്റെ ഷോയുടെ എപ്പിസോഡ് ഇന്ത്യയില്‍ വിലക്കിയിരിക്കുകയാണ് ഹോട്ട് സ്റ്റാര്‍. രാജ്യത്ത് എല്ലാ ചൊവ്വാഴ്ചയും രാവിലെ 6 മണിക്ക് സംപ്രേഷണം ചെയ്യുന്ന എമ്മി എമ്മി പുരസ്‌കാരം നേടിയ 'ലാസ്റ്റ് വീക്ക് ടുനൈറ്റ് വിത്ത് ജോണ്‍ ഒലിവറുമായി' എന്ന പരിപാടിയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തെകുറിച്ച് നടത്തിയ വിശകലനം ഉള്‍പ്പെട്ട എപ്പിസോഡാണ് വാള്‍ട്ട് ഡിസ്‌നിയുടെ ഉടമസ്ഥതയില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ട്സ്റ്റാര്‍ തടഞ്ഞത്. ഫെബ്രുവരി 25 ലോഗിന്‍ ചെയ്തവര്‍ക്ക് പഴയ എപ്പിസോഡുകള്‍ മാത്രമേ കണാന്‍ കഴിയൂ.


മുസ്ലിം വിരുദ്ധമെന്ന് വിമര്‍ശിക്കപ്പെടുന്ന സിഎഎ കാരണം കഴിഞ്ഞ രണ്ടുമാസമായി ഇന്ത്യയില്‍ നടക്കുന്ന പ്രതിഷേധങ്ങളെകുറിച്ച് അദ്ദേഹം പറയുന്നുണ്ട്. ഒരാഴ്ചയിലെ പ്രധാന സംഭവ വികാസങ്ങളാണ് 'ലാസ്റ്റ് വീക്ക് ടുനൈറ്റില്‍' ജോണ്‍ ഒലിവര്‍ അവതരിപ്പിക്കുന്നത്.'മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ദശലക്ഷക്കണക്കിന് മുസ്ലിംകളുടെ പൗരത്വം ഇല്ലാതാക്കാന്‍ പോകുകയാണ്. അവര്‍ അത് രണ്ട് ഘട്ടങ്ങളായാണ് നടത്തിയത്- ഒലിവര്‍ പറയുന്നു. കൂടാതെ സിഎഎയും എന്‍ആര്‍സിയും തമ്മിലുള്ള ബന്ധവും അദ്ദേഹം വിശദീകരിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ച എന്‍ആര്‍സി പ്രകാരം എല്ലാ ഇന്ത്യക്കാരും തങ്ങളുടെ പൗരത്വം തെളിയിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ ദരിദ്രരും നിരക്ഷരരുമായ നിരവധി പേരുടെ കൈവശം രേഖകള്‍ ഇല്ലെന്നും ഒലിവര്‍ പറയുന്നു.സ്‌നേഹത്തിന്റെ അടയാളമായി താജ്മഹലും തുടര്‍ന്ന് വെറുപ്പിന്റെ അടയാളമായി മോദിയുടെ ചിത്രവും കാണിച്ചാണ് ഒലിവര്‍ പരിപാടി അവസാനിപ്പിക്കുന്നത്.

അതേസമയം, വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന് വാര്‍ത്താ വിനിമയ മന്ത്രാലയം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.'ലോകത്തെയും യുഎസ് പ്രസിഡന്റിനെയും മോദി മോഹിപ്പിച്ചിരിക്കാം, എന്നാല്‍ ഇന്ത്യയില്‍ അദ്ദേഹം വിവാദ നേതാവാണ്. കാരണം മതന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുന്നത് അദ്ദേഹത്തിന്റെ സര്‍ക്കാര്‍ തുടരുകയാണ്,' എപ്പിസോഡില്‍ ഒലിവര്‍ പറഞ്ഞു. വീഡിയോ യൂട്യൂബില്‍ ലഭ്യമാണ്.

Other News in this category4malayalees Recommends