മുഖ്യമന്ത്രിയുടെ വെബ് സൈറ്റ് പരിപാലനത്തിന് ചെലവ് രണ്ടരക്കോടി ; മറ്റ് മന്ത്രിമാരുടേതിന് ആകെ 40.71 ലക്ഷവും

മുഖ്യമന്ത്രിയുടെ വെബ് സൈറ്റ് പരിപാലനത്തിന് ചെലവ് രണ്ടരക്കോടി ; മറ്റ് മന്ത്രിമാരുടേതിന് ആകെ 40.71 ലക്ഷവും
സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ് സൈറ്റ് പരിപാലനത്തിന് ചെലവായത് 2.53 കോടി. മറ്റ് മന്ത്രിമാരുടെ വെബ് സൈറ്റുകളുടെ പരിപാലനത്തിന് 40.71 ലക്ഷവും വിനിയോഗിച്ചു. സംസ്ഥാനം സാമ്പത്തിക പ്രശ്‌നങ്ങളില്‍ ബുദ്ധിമുട്ടവേയാണ് ഇത്രയും തുക ചിലവാക്കുന്നത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ് സൈറ്റിന്റെയും സോഷ്യല്‍മീഡിയ അക്കൗണ്ടിന്റെയും നടത്തിപ്പ് 2019-20 സാമ്പത്തിക വര്‍ഷം ഒരു കോടി പത്തുലക്ഷം രൂപയ്ക്കാണ് സിഡിറ്റിനെ ഏല്‍പ്പിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക സൈറ്റ് അടക്കം 20 മന്ത്രിമാരുടെ വെബ് സൈറ്റുകള്‍ തയ്യാറാക്കാന്‍ സര്‍ക്കാരിന് ചിലവായത് 2484000 രൂപയാണെന്ന് വിവരാവകാശ രേഖ പറയുന്നു. മുഖ്യമന്ത്രിയുടെ വെബ് സൈറ്റ് പരിപാലനത്തിന് ഓരോ സാമ്പത്തിക വര്‍ഷവും രണ്ടു തവണവീതമായി പണം അനുവദിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends