കൊറോണ ഭീതി; ബ്രിട്ടണില്‍ സ്‌കൂളുകള്‍ അടച്ചു പൂട്ടാന്‍ തുടങ്ങി; രണ്ട് സ്‌കൂളുകള്‍ അടച്ചത് വിദ്യാര്‍ത്ഥികള്‍ ഇറ്റലി സന്ദര്‍ശിച്ച സാഹചര്യത്തില്‍; തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളോട് വീടുകളില്‍ ക്വാറന്റെയ്ന്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് മറ്റ് 12 വിദ്യാലയങ്ങള്‍

കൊറോണ ഭീതി; ബ്രിട്ടണില്‍ സ്‌കൂളുകള്‍ അടച്ചു പൂട്ടാന്‍ തുടങ്ങി; രണ്ട്  സ്‌കൂളുകള്‍ അടച്ചത് വിദ്യാര്‍ത്ഥികള്‍ ഇറ്റലി സന്ദര്‍ശിച്ച സാഹചര്യത്തില്‍; തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളോട് വീടുകളില്‍ ക്വാറന്റെയ്ന്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് മറ്റ് 12 വിദ്യാലയങ്ങള്‍

കൊറോണ വൈറസ് ഭീതി വിതയ്ക്കുന്ന സാഹചര്യത്തില്‍ രണ്ട് ബ്രിട്ടീഷ് സ്‌കൂളുകള്‍ അടച്ചു. ചെഷെയറിലെ ക്രാന്‍സ്ലി സ്‌കൂള്‍, മിഡില്‍സ്ബര്‍ഗിലെ ട്രിനിറ്റി കാത്തലിക് കോളെജ് എന്നിവയാണ് അടച്ചു പൂട്ടിയ സ്‌കൂളുകള്‍. ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇറ്റലിയില്‍ നിന്ന് ട്രിപ്പ് കഴിഞ്ഞ് വന്നതിനാലാണ് തീരുമാനം. ഇതുകൂടാതെ ക്രോണ്‍വാള്‍, ചെസ്‌ഷെയര്‍, യോര്‍ക്ക്‌ഷെയര്‍, ബെര്‍ക്‌ഷെയര്‍, പെംബ്രോക്ഷെയര്‍, ലിവര്‍പൂള്‍, ലണ്ടന്‍, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും വീടുകളിലേക്ക് തിരിച്ചയയ്ക്കുകയും ഭവനങ്ങളില്‍ തന്നെ ക്വാറന്റെയ്ന്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പനി പോലുള്ള ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ നോര്‍ത്തേണ്‍ ഇറ്റലിയില്‍ നിന്ന് രാജ്യത്തേക്ക് വരുന്ന ബ്രിട്ടീഷുകാരെല്ലാം അതതു വീടുകളില്‍ തന്നെ ക്വാറന്റെയ്ന്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട്.


രോഗം പടരാതിരിക്കാനാണ് സ്‌കൂള്‍ അടച്ചു പൂട്ടിയതെന്ന് ക്രാന്‍സി സ്‌കൂളിന്റെ പ്രധാന അധ്യാപകന്‍ റിച്ചാര്‍ഡ് പൊള്ളോക്ക് രക്ഷകര്‍ത്താക്കള്‍ക്ക് നല്‍കിയ കത്തില്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് ഈ സ്‌കൂളിലെ 29 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും ഇറ്റലി സന്ദര്‍ശിച്ചത്. ഇവരെല്ലാം നിലവില്‍ നിരീക്ഷണത്തിലാണ്. ഇക്കൂട്ടത്തില്‍ ചിലര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്, രോഗം പടരാനുള്ള എല്ലാ സാധ്യതയും ഇല്ലാതാക്കുകയാണ് സ്‌കൂള്‍ അടച്ചതുകൊണ്ടുള്ള ലക്ഷ്യമെന്ന് റിച്ചാര്‍ഡ് പറഞ്ഞു. ട്രിനിറ്റി കാത്തലിക് കോളെജിലെയും നിരവധി കുട്ടികള്‍ ഇറ്റലി സന്ദര്‍ശിച്ചിരുന്നു.

കൊറോണ വ്യാപനം തടയാന്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.യുകെ സര്‍ക്കാരിന്റെ മുന്‍കരുതല്‍ പദ്ധതികളുടെ ഭാഗമായാണ് തീരുമാനം. സ്‌കൂളുകള്‍ അടക്കുന്നത് കുട്ടികളെ വൈറസില്‍ നിന്ന് സംരക്ഷിക്കുന്നതിനു മാത്രമല്ല ജനങ്ങള്‍ക്കിടയില്‍ ആകെ വൈറസ് പടരുന്നത് തടയാനും സഹായകമാണെന്ന് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.തദ്ദേശീയമായി വൈറസ് പടരുന്നത് കുറയ്ക്കാന്‍ പ്രാദേശികാടിസ്ഥാനത്തില്‍ സ്‌കൂളുകള്‍ അടച്ചു പൂട്ടാന്‍ മുന്‍കരുതലെന്ന നിലയില്‍ പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു എന്ന് സര്‍ക്കാരിന്റെ ഇന്‍ഫ്ലുവന്‍സ പാന്‍ഡെമിക് സ്ട്രാറ്റജി വ്യക്തമാക്കുന്നു. പ്രദേശങ്ങളിലേക്കുള്ള യാത്രാനിയന്ത്രണം ട്രാവല്‍ റൂട്ടുകള്‍ അടച്ചുപൂട്ടുക തുടങ്ങിയ നടപടികള്‍ അവസാന മാര്‍ഗമായി മാത്രമേ അവ ലഭിക്കുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.

Other News in this category4malayalees Recommends