രാജ്യത്തെ പ്രശ്‌നങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന താരങ്ങളെ ട്രോളി ഹരീഷ് പേരടി ; ഞങ്ങള്‍ സിനിമാക്കാര്‍ വലിയ തിരക്കിലാണ്, സിക്‌സ് പാക്ക് ഉണ്ടാക്കണം, തടി കുറയ്ക്കണമെന്ന് പരിഹാസം

രാജ്യത്തെ പ്രശ്‌നങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന താരങ്ങളെ ട്രോളി ഹരീഷ് പേരടി ; ഞങ്ങള്‍ സിനിമാക്കാര്‍ വലിയ തിരക്കിലാണ്, സിക്‌സ് പാക്ക് ഉണ്ടാക്കണം, തടി കുറയ്ക്കണമെന്ന് പരിഹാസം
രാജ്യത്ത് നടക്കുന്ന പ്രശ്‌നങ്ങളോട് പ്രതികരിക്കാതെ അവ കണ്ടില്ലെന്ന് നടിച്ച് പോവുന്ന താരങ്ങളെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി. തങ്ങള്‍ സിനിമാക്കാര്‍ സിക്‌സ് പാക്ക് ഉണ്ടാക്കുന്നതിന്റെയും വണ്ണം കുറയ്ക്കുകയും കൂട്ടുകയും ചെയ്യുന്നതിന്റെ തിരക്കിലാണെന്നും അതിനാലാണ് ഇങ്ങനെ സംഭവിക്കുന്നെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പരിഹാസ രൂപേണ ഹരീഷ് പേരടി പറഞ്ഞു.

ഹരീഷിന്റെ വാക്കുകള്‍

'ഞങ്ങള്‍ സിനിമാക്കാര് വലിയ തിരക്കിലാണ്. നിങ്ങള്‍ വിചാരിക്കുംപോലത്തെ ആള്‍ക്കാരല്ല ഞങ്ങള്‍. ഞങ്ങള്‍ക്ക് വലിയ തിരക്കാണ്. നാട്ടില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ക്കൊന്നും അപ്പാപ്പം പ്രതികരിക്കാന്‍ ഞങ്ങള്‍ക്ക് പറ്റൂല. കാരണം എന്താച്ചാല് ഞങ്ങള്‍ക്ക് കഥാപാത്രങ്ങള്‍ക്ക് വേണ്ടിയിട്ട് തടി കൂട്ടണം, തടി കുറയ്ക്കണം, സിക്‌സ് പാക്ക് ഉണ്ടാക്കണം, എയിറ്റ് പാക്‌സ് ഉണ്ടാക്കണം. പിന്നെ ഈ ഉണ്ടാക്കിയ പാക്കുകളെല്ലാം ഇല്ലാണ്ടാക്കണം. ഒരുപാട് തിരക്കുള്ള ജീവിതമല്ലേ അതുകൊണ്ടാണ്.'

'ഈ പ്രശ്‌നങ്ങളൊക്കെ കെട്ടിറങ്ങി കഴിഞ്ഞാല്‍ ഞങ്ങള്‍ അതിനെ പറ്റി സിനിമയൊക്കെ ഉണ്ടാക്കും. അപ്പോള്‍ നിങ്ങളെല്ലാംവരും ഞങ്ങടെ കൂടെ നിക്കണം. കാരണം അത് നിങ്ങടെ ഉത്തരവാദിത്തമാണല്ലോ' ഹരീഷ് പറഞ്ഞു. തുടര്‍ന്ന് വയലാറിന്റെ മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന ഗാനവും ആലപിച്ചാണ് ഹരീഷ് പേരടി വീഡിയോ അവസാനിപ്പിച്ചത്.'


Other News in this category4malayalees Recommends