യുകെയില്‍ ആയിരക്കണക്കിന് ആളുകള്‍ മാസ് കൊറോണ വൈറസ് ടെസ്റ്റ് നടത്തുന്നു; 50 മില്യണ്‍ ജനങ്ങള്‍ക്ക് രോഗബാധയുണ്ടാകാമെന്നും 500,000 പേരെങ്കിലും മരണപ്പെട്ടേക്കാമെന്നും സര്‍ക്കാര്‍ മെമ്മോ; പുറത്തുവരുന്നത് ആശങ്കാജനകമായ റിപ്പോര്‍ട്ടുകള്‍

യുകെയില്‍ ആയിരക്കണക്കിന് ആളുകള്‍ മാസ് കൊറോണ വൈറസ് ടെസ്റ്റ് നടത്തുന്നു;  50 മില്യണ്‍ ജനങ്ങള്‍ക്ക് രോഗബാധയുണ്ടാകാമെന്നും 500,000 പേരെങ്കിലും മരണപ്പെട്ടേക്കാമെന്നും സര്‍ക്കാര്‍ മെമ്മോ; പുറത്തുവരുന്നത് ആശങ്കാജനകമായ റിപ്പോര്‍ട്ടുകള്‍

യുകെയില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചേക്കുമെന്ന ഭീതി പടരുന്നതിനിയില്‍ ആയിരക്കണക്കിന് ബ്രിട്ടീഷുകാര്‍ കൊറോണ വൈറസ് സ്‌ക്രീനിംഗിന് വിധേയരാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഫ്‌ളൂ പോലുള്ള ലക്ഷങ്ങണങ്ങള്‍ കാണിക്കുന്ന രോഗികള്‍ ജിപി സര്‍ജറികള്‍ പോലുള്ളയിടങ്ങളില്‍ പരിശോധനയ്ക്ക് വിധേയമാകണമെന്ന് അധികൃതര്‍ അറിയിച്ചു. ഇറ്റലിയില്‍ രോഗ ബാധ വന്‍തോതില്‍ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് നീക്കങ്ങള്‍. 322 പേര്‍ക്കാണ് ഇതുവരെ ഇറ്റലിയില്‍ രോഗം സ്ഥിരീകരിച്ചത്യ 11 പേര്‍ മരണപ്പെടുകയും ചെയ്തു.


80 ശതമാനം ബ്രിട്ടീഷുകാര്‍ക്ക്, അതായത് 50 മില്യണ്‍ ജനങ്ങള്‍ക്ക് രോഗബാധയുണ്ടാകാമെന്നും 500,000 പേരെങ്കിലും മരണപ്പെട്ടേക്കാമെന്നും സര്‍ക്കാര്‍ മെമ്മോ തന്നെ പ്രവചിക്കുന്നു. ബ്രിട്ടണില്‍ രോഗ വ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ മുറുകിക്കൊണ്ടിരിക്കുകയാണ്. വൈറസ് ഭീതി വിതയ്ക്കുന്ന സാഹചര്യത്തില്‍ രണ്ട് ബ്രിട്ടീഷ് സ്‌കൂളുകള്‍ അടച്ചു. ചെഷെയറിലെ ക്രാന്‍സ്ലി സ്‌കൂള്‍, മിഡില്‍സ്ബര്‍ഗിലെ ട്രിനിറ്റി കാത്തലിക് കോളെജ് എന്നിവയാണ് അടച്ചു പൂട്ടിയ സ്‌കൂളുകള്‍. ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇറ്റലിയില്‍ നിന്ന് ട്രിപ്പ് കഴിഞ്ഞ് വന്നതിനാലാണ് തീരുമാനം. ഇതുകൂടാതെ ക്രോണ്‍വാള്‍, ചെസ്ഷെയര്‍, യോര്‍ക്ക്ഷെയര്‍, ബെര്‍ക്ഷെയര്‍, പെംബ്രോക്ഷെയര്‍, ലിവര്‍പൂള്‍, ലണ്ടന്‍, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും വീടുകളിലേക്ക് തിരിച്ചയയ്ക്കുകയും ഭവനങ്ങളില്‍ തന്നെ ക്വാറന്റെയ്ന്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പനി പോലുള്ള ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ നോര്‍ത്തേണ്‍ ഇറ്റലിയില്‍ നിന്ന് രാജ്യത്തേക്ക് വരുന്ന ബ്രിട്ടീഷുകാരെല്ലാം അതതു വീടുകളില്‍ തന്നെ ക്വാറന്റെയ്ന്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട്.

അതേസമയം, ഇറ്റലിയില്‍ അതിര്‍ത്തികള്‍ എല്ലാം പൂര്‍ണമായും അടഞ്ഞ സ്ഥിതിയിലാണ്. കൊറോണമൂലമുള്ള സാമ്പത്തിക അനിശ്ചിതത്വം യൂറോപ്പിലെങ്ങും ദൃശ്യമായി തുടങ്ങി. ഇറ്റാലിയന്‍ ഓഹരി വിപണി ഇടിഞ്ഞു. യൂറോപ്പിലാകെ ടൂറിസ്റ്റ് സീസണ്‍ ആരംഭിക്കാനിരിക്കെ മുന്‍കൂട്ടി യാത്രകള്‍ ബുക്ക് ചെയ്തവരുള്‍പ്പെടെ ലക്ഷക്കണക്കിനാളുകളാണ് ആശങ്കയുടെ നിഴലിലായത്. വടക്കന്‍ ഇറ്റലിയിലെ ലോംബാര്‍ഡി, വെനേറ്റോ എന്നിവിടങ്ങളിലാണ് രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവിടെ സ്‌കൂളുകളും കോളജുകളും മ്യൂസിയങ്ങളും മാര്‍ക്കറ്റുകളുമെല്ലാം രണ്ടാഴ്ചത്തേക്ക് അടച്ചു. ഫ്രാന്‍സിലാണ് യൂറോപ്പില്‍ ആദ്യം കൊറോണ ബാധ റിപ്പോര്‍ട്ടു ചെയ്തത്.

Other News in this category4malayalees Recommends