കനേഡിയന്‍ തൊഴില്‍ദാതാക്കളുടെ നീണ്ടകാലത്തെ ആവശ്യം നിറവേറുന്നു; വിദേശ ജീവനക്കാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇനി എല്‍എംഐഎ അപേക്ഷ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി കൈകാര്യം ചെയ്യാം

വിദേശ ജീവനക്കാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കാന്‍ താല്‍പ്പര്യമുള്ള തൊഴില്‍ ദാതാക്കള്‍ക്ക് ഇനി അവരുടെ ലേബര്‍ മാര്‍ക്കറ്റി ഇംപാക്റ്റ് അസസ്‌മെന്റ് (എല്‍എംഐഎ) അപേക്ഷ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി കൈകാര്യം ചെയ്യാന്‍ സാധിക്കും. തൊഴില്‍ ദാതാക്കളുടെ എല്‍എംഐഎ പ്രക്രിയ മെച്ചപ്പെടുത്തണമെന്നുള്ള കനേഡിയന്‍ ബിസിനസ് ലീഡര്‍മാരുടെ ഏറെ കാലത്തെ ആവശ്യമാണ് നിറവേറ്റപ്പെട്ടിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് നിലവില്‍ ഈ സൗകര്യം നടപ്പിലാക്കുന്നത്.

തങ്ങളുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാനും ഇടപാടുകള്‍ നടത്താനുമൊക്കെയുള്ള ഓണ്‍ലൈന്‍ ആക്‌സസിനായി രജിസ്റ്റര്‍ ചെയ്യാന്‍ ടെംപററി ഫോറിന്‍ വര്‍ക്കര്‍ (ടിഎഫ്ഡബ്ല്യുപി) എംപ്ലോയേസിന് ഇതുവഴി സാധിക്കും. എംപ്ലേയേസിനുള്ള ജോബ് ബാങ്കിലേക്ക് ആക്‌സസ് ചെയ്യാന്‍ ഉപയോഗിക്കുന്ന ലോഗ് ഇന്‍ യോഗ്യതകള്‍ തന്നെ മതി ഇതിനും. ഇലക്ട്രോണിക് ചോദ്യാവലിയാണ് നല്‍കുക. തങ്ങളുടെ സപ്പോര്‍ട്ടിംഗ് ഡോക്യുമെന്റുകളും ഇതുവഴി എംപ്ലേയേസിന് സമര്‍പ്പിക്കാം.

Other News in this category

4malayalees Recommends